19 May 2024, Sunday

റെയില്‍വേ സ്വകാര്യവല്‍ക്കരണം: എഐടിയുസി മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

Janayugom Webdesk
 കാസര്‍കോട്
October 20, 2021 6:51 pm

റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരെയും, പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ട്രെയിന്‍ സര്‍വ്വീസുകളും പുന:സ്ഥാപിക്കുക, സീസണ്‍ ടിക്കറ്റും യാത്രാ ആനുകൂല്യങ്ങളും പുന: സ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് എഐടിയുസി ജില്ലാ കൗണ്‍സില്‍ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണ്ണയും എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
എഐടിയുസി നേതൃത്വത്തില്‍ നടന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍മാര്‍ച്ചും ധര്‍ണ്ണയും എഐടിയുസി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. എ ദാമോദരന്‍ , സി കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെകട്ടറി എന്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും എഐടിയുസി ജില്ലാ സെക്രട്ടറി വി രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ മൈലൂല, തുളസീധരന്‍ ബളാനം, അസ്‌കര്‍ കടവത്ത്, മധുസൂദനന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താന്‍ സ്വാഗതം പറഞ്ഞു.

മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് എഐടിയുസി ജില്ലാ ട്രഷറര്‍ ബി വി രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ സമരം എഐടിയുസി തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിണ്ടന്റ് രവീന്ദ്രന്‍ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. ടി നസീര്‍ അധ്യക്ഷത വഹിച്ചു. എം വി രാജന്‍ കഞ്ചിയില്‍, എം ഗംഗാധരന്‍, എം പി ബിജീഷ്, കെ ജി അജിത തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് എഐടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.അജയന്‍ (എഫ്.സി.ഐ.വര്‍ക്കേഴ്‌സ് ഫെഡറേഷന്‍)അധ്യക്ഷത വഹിച്ചു. പി വിജയകുമാര്‍, സി വി വിജയരാജ് അഭിവാദ്യം ചെയ്തു. മണ്ഡലം സെക്രട്ടറി രമേശന്‍ കാര്യങ്കോട് സ്വാഗതം പറഞ്ഞു. സി.രാഘവന്‍, ബിജു പാലായി, പി.വി.മിനി, കെ.വി.സുനില്‍കുമാര്‍, അമിത് ചന്ദ്രന്‍ എന്നിവര്‍ നേതൃത്രം നല്‍കി.
ചെറുവത്തൂരിലെ സമരം എഐടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് എ അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ശശി, ടി.കെ.പ്രതീഷ് അഭിവാദ്യം ചെയ്തു. എം.ഗണേശന്‍ സ്വാഗതം പറഞ്ഞു. കെ.രാജന്‍, വി.വി.സുനിത, സി.ബാലന്‍, കെ.സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും എഐടിയുസി ജില്ലാ ട്രഷറര്‍ ബി വി രാജന്‍ ഉദ്ഘാടനം ചെയ്തു. ഗണേഷ് കുഞ്ചത്തൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഗംഗാധരകൊഡ്ഡെ, എം ഡി മുസ്തഫ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എസ് രാമചന്ദ്ര സ്വാഗതം പറഞ്ഞു. ആര്‍ കെ ശ്രീധരന്‍, ചനിയപ്പ, ഹരീഷ് കെ ആര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.