19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 20, 2022
December 19, 2022
December 19, 2022
December 18, 2022
December 17, 2022
December 17, 2022
December 16, 2022
December 15, 2022
December 13, 2022
December 12, 2022

എഐടിയുസി ദേശീയ സമ്മേളനം; ട്രാക്ടര്‍ റാലിയും സെമിനാറും നടത്തി

Janayugom Webdesk
പാലക്കാട്
December 4, 2022 10:43 pm

മൂല്യാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ 11 വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് കർഷക ക്ഷേമ വികസന വകുപ്പ് മന്ത്രി പി പ്രസാദ്. ആലപ്പുഴയിൽ 16 മുതൽ 20 വരെ നടക്കുന്ന എഐടിയുസി ദേശീയസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച താെഴിലാളി-കർഷക ഐക്യദാർഢ്യ സമ്മേളനം വടവനൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സംഭരണ വില നല്‍കുന്ന സംസ്ഥാനമായ കേരളം. കേരകര്‍ഷകരുടെ സംരക്ഷണത്തിനും സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി രാസവള സബ്സിഡിയും ആവശ്യപ്പെട്ട് പലതവണ കേന്ദ്രസര്‍ക്കാരിന് കത്ത് എഴുതിയിട്ടും മന്ത്രിയെ നേരിട്ടുകണ്ടിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയവിപ്ലവത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ തീരുമാനിച്ചതെന്നും മന്ത്രി പ്രസാദ് പറഞ്ഞു. 

പി ശിവദാസ് അധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി മുഖ്യപ്രഭാഷണം നടത്തി. കോലാപൂർ കാർഷിക സർവകലാശാല വെെസ് ചാന്‍സലര്‍ ഡോ. കെ പ്രതാപൻ, ടി സിദ്ധാർത്ഥൻ, കെ സി ജയപാലൻ, എൻ ജി മുരളീധരൻ നായർ തുടങ്ങിയവര്‍ സംസാരിച്ചു. കർഷകസംഗമവും കര്‍ഷകരെ ആദരിക്കലും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടവനൂർ പട്ടത്തലച്ചിയിൽ നിന്നും കൊല്ലങ്കോട് ഇഎംഎസ് യൂട്ടിലിറ്റി മെെതാനത്തേക്ക് ട്രാക്ടർ റാലിയും തുടര്‍ന്ന് പൊതുസമ്മേളനവും സംഘടിപ്പിച്ചു. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

Eng­lish Summary:AITUC Nation­al Con­fer­ence; Con­duct­ed trac­tor ral­ly and seminar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.