19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
November 25, 2024
November 24, 2024

എഐടിയുസി ദേശീയ സമ്മേളനം; പതാക ജാഥയ്ക്ക് ആവേശോജ്ജ്വല വരവേൽപ്പ്

Janayugom Webdesk
കോഴിക്കോട്
December 14, 2022 8:38 pm

ഈ മാസം 16 മുതൽ 20 വരെ ആലപ്പുഴയിൽ നടക്കുന്ന എഐടിയുസി നാൽപ്പത്തിരണ്ടാം ദേശീയ സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്ജ്വല വരവേൽപ്പ്. കയ്യൂരിൽ നിന്നും പ്രയാണമാരംഭിച്ച ജാഥ ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് ജില്ലാ അതിർത്തിയായ അഴിയൂരിലെത്തിയത്. എഐടിയുസി — സിപിഐ നേതാക്കളുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു. തുടർന്ന് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജാഥയക്ക് സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ രാധാകൃഷണൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാലീഡർ പി രാജു, ഡെപ്യൂട്ടി ലീഡർ എലിസബത്ത് അസീസി, അഡ്വ. ആർ സജിലാൽ, ഡയറക്ടർ സി പി മുരളി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി സജീവ് കുമാർ സ്വാഗതം പറഞ്ഞു. 

നേരത്തെ ജില്ലാ അതിർത്തിയായ അഴിയൂരിൽ ഇ കെ വിജയൻ എംഎൽഎ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ, പ്രസിഡന്റ് ഇ സി സതീശൻ, പി സുരേഷ് ബാബു, എൻ എം ബിജു, കെ പി ബിനൂപ്, പി വി മാധവൻ, ശ്രീജിത്ത് മുടപ്പിലായി, സി രാമകൃഷ്ണൻ, വി പി രാഘവൻ, എ കെ ചന്ദ്രൻ, കെ വി രാജൻ, കക്കാട്ട് ബാബു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. 

കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാന്റ് പരിസരത്തെത്തിയ ജാഥയെ കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാതെ പ്രവർത്തകർ സ്വീകരിച്ചു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ജാഥയെ സ്വീകരണ കേന്ദ്രമായ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ കെ എം കുട്ടികൃഷ്ണൻ സ്മാരക ഹാളിലേക്ക് വരവേറ്റു. കോഴിക്കോട് ജില്ലയിലെ സമാപന പരിപാടിയിൽ സ്വാഗതസംഘം ചെയർമാനും എ ഐ ടി യു സി ജില്ലാ പ്രസിഡന്റുമായ ഇ സി സതീശൻ അധ്യക്ഷത വഹിച്ചു. 

സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡറെ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ ഹാരാർപ്പണം നടത്തി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ജാഥാലീഡർ പി രാജു, ഡെപ്യൂട്ടി ലീഡർ എലിസബത്ത് അസീസി, ജില്ലാ അസി. സെക്രട്ടറി പി ഗവാസ് തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Summary:AITUC Nation­al Con­fer­ence; Enthu­si­as­tic wel­come to the flag procession
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.