8 May 2024, Wednesday

Related news

May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024

എഐടിയുസി ദേശീയ സമ്മേളനം: ജാഥകള്‍ ഇന്ന് സംഗമിക്കും

Janayugom Webdesk
തിരുവനന്തപുരം/ ആലപ്പുഴ
December 16, 2022 7:00 am

എഐടിയുസി ദേശീയ സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ബാനർ, കൊടിമര, പതാക, ഛായാചിത്രങ്ങള്‍ എന്നിവയുമായി പര്യടനമാരംഭിച്ച ജാഥകള്‍ ഇന്ന് ആലപ്പുഴയിൽ സംഗമിക്കും. വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത ബാനര്‍ജാഥ ഇന്നലെ കൊല്ലത്താണ് സമാപിച്ചത്. ജാഥാ ക്യാപ്റ്റൻ കെ മല്ലിക, ഡയറക്ടർ എം പി ഗോപകുമാർ, വൈസ് ക്യാപ്റ്റൻ എം ജി രാഹുൽ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്ത കൊടിമര ജാഥ അടൂരില്‍ സമാപിച്ചു. ജാഥ ക്യാപ്റ്റൻ അഡ്വ. വി ബി ബിനു, ജാഥാ അംഗങ്ങളായ കവിത രാജൻ, ജി ബാബു, കെ അനിമോൻ, കെ ദേവകി, ഡി സജി, വിൽസൺ ആന്റണി എന്നിവർ സംസാരിച്ചു.

 

എഐടിയുസി ദേശീയ സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥയ്ക്ക് അടൂരില്‍ നല്‍കിയ സ്വീകരണം

 

മൂന്നാറിലെ സി എ കുര്യൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ഗുരുദാസ് ദാസ് ഗുപ്ത, സി എ കുര്യൻ എന്നിവരുടെ ഛായചിത്രങ്ങളുമായി പുറപ്പെട്ട ജാഥ പാമ്പനാറില്‍ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ വാഴൂർ സോമൻ എംഎൽഎ, വൈസ് ക്യാപ്റ്റൻ കെ കെ അഷറഫ്, ജാഥ ഡയറക്ടർ പി കെ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

 

മൂന്നാറിൽ നിന്ന് ആരംഭിച്ച ഛായാചിത്രാ ജാഥയ്ക്ക് നെടുങ്കണ്ടത്ത് നൽകിയ സ്വീകരണം

 

കയ്യൂരിൽ നിന്നും പ്രയാണമാരംഭിച്ച പതാകജാഥയുടെ ഇന്നലത്തെ സമാപനം കൊടുങ്ങല്ലൂരിലായിരുന്നു. ജാഥാലീഡർ പി രാജു, വൈസ് ക്യാപ്റ്റന്‍ എലിസബത്ത് അസീസി, ഡയറക്ടര്‍ സി പി മുരളി, അംഗങ്ങളായ പി കെ നാസർ, ടി കെ സുധീഷ്, അഡ്വ. ആർ സജിലാൽ, കവിതാ സന്തോഷ്, മഹിതാ മൂർത്തി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

ചിത്ര പ്രദർശനത്തിന് തുടക്കമായി

കേരളത്തിന്റെ സാമൂഹ്യ മാറ്റത്തിനായി ഹൃദയ രക്തം നൽകിയത് കമ്മ്യൂണിസ്റ്റുകാരാണെന്ന് ചരിത്രത്തോട് ഉറക്കെ വിളിച്ചു പറയുകയാണ് എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ‘സമര തീഷ്‌ണതയുടെ ഒരു നൂറ്റാണ്ട് ’ എന്ന ചിത്ര പ്രദർശനം. പുന്നപ്രയും വയലാറും മേനാശേരിയും മാരാരിക്കുളവും ഉൾപ്പെടെയുള്ള രക്തസാക്ഷിത്വങ്ങൾ ഇവിടെ പുനർജനിക്കുന്നു. കേരളത്തിന്റെ സമൂല മാറ്റത്തിനായി എന്നും പൊരുതിയത് എഐടിയുസി ആണെന്നും ടി വി തോമസ് നഗറിൽ (ടൗൺ ഹാൾ) ഒരുക്കിയ പ്രദർശനം സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിന്റെ ചരിത്രം വിളംബരം ചെയ്യുന്ന പ്രദർശനത്തിൽ തൊഴിലാളികൾ നടത്തിയ പോരാട്ടങ്ങളുടെ ജീവിക്കുന്ന ചിത്രങ്ങളുമുണ്ട്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. പി എസ് സന്തോഷ് കുമാർ അധ്യക്ഷനായി. പി മനോജ് കുമാർ സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സ്വാഗത സംഘം വർക്കിങ് ചെയർമാൻ ടി ജെ ആഞ്ചലോസ്, ഭാരവാഹികളായ പി വി സത്യനേശൻ, വി മോഹൻദാസ്, ഡി പി മധു, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ തുടങ്ങിയവർ പങ്കെടുത്തു. സംഗീത ഷംനാദ് നന്ദി പറഞ്ഞു.

Eng­lish Summary:AITUC Nation­al Con­fer­ence: March­es to meet today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.