22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024

എഐടിയുസിയുടെ പുതിയ തൊഴിൽ സംഘടന; കേരള നവമാധ്യമ യൂണിയന് ഭാരവാഹികളായി

Janayugom Webdesk
തിരുവനന്തപുരം 
December 12, 2022 10:06 pm

ഇടതുപക്ഷ ട്രേഡ് യൂണിയനായ എ.ഐ.ടി.യു.സിയുടെ പ്രവർത്തനം നവമാധ്യമ രംഗ ത്തേയ്ക്കും വ്യാപിപ്പിയ്ക്കുന്നു . 102 വർഷത്തെ പഴക്കമുള്ള എ.ഐ.ടി.യു.സി യുടെ പുതിയ തൊഴിൽ സംഘടന ” കേരള നവമാധ്യമ യൂണിയൻ ’ എന്നപേരിൽ നില വിൽ വന്നു. വെബ്ബ് മീഡിയ — സോഷ്യൽ മീഡിയ രംഗത്ത് പ്രവർത്തിയ്ക്കുന്നവരാണ് നവമാധ്യമ യൂണിയനിലെ അംഗങ്ങൾ .
സി.പി.ഐ ദേശീയ കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെ ക്രട്ടറിയുമായ കെ.പി രാജേന്ദ്രനാണ് കേരള നവമാധ്യമ യൂണിയന്റെ മുഖ്യരക്ഷാധികാരി . സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മീനാങ്കൽ കുമാർ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗവും എ.ഐ.ടി.യു.സി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമാണ് .

നവമാധ്യമ പ്രവർത്തകനും സിനിമ പി.ആർ.ഒയുമായ എ.എസ് പ്രകാശിനെ കേരള നവ മാധ്യമ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എ.ഐ.ടി.യു.സിയുടെ സിനിമ യൂണിയനായ സിഫയുടെ സംസ്ഥാന വൈസ് പ്രസിഡ നും, എ.ഐ.ടി.യു.സി കാട്ടാക്കട മണ്ഡലം ജോ.സെക്രട്ടറിയും, സി.പി.ഐ ഊരൂട്ടമ്പലം ബ്രാഞ്ച് സെക്രട്ടറിയുമാണ് എ.എസ് പ്രകാശ് .
വാർത്താ — വിനോദ വെബ്ബ് സൈറ്റുകളും സമൂഹ മാധ്യമങ്ങളും അനിഷേധ്യങ്ങളായ സ്വാധീന ശക്തികളായി രൂപമെടുത്തിട്ടുള്ള ഒരാഗോള സാഹചര്യം, വിവര സാങ്കേതിക രംഗത്ത് വലിയ നേട്ടം കൈവരിച്ച കേരളത്തിൽ നവമാധ്യമ തൊഴിൽ മേഖല പിറവിയെടുക്കുന്നതിന് കാരണമായി .

ഡിജിറ്റൽ ന്യൂസ് മീഡിയ പ്രവർത്തകർ, സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാർ, വ്ളോഗേഴ്സ്, അവതാരകർ, ഡിജിറ്റൽ പരസ്യ പ്രചാരകർ, സോഷ്യൽ മീഡിയ മാനേജർമാർ എന്നിവർ നവമാധ്യമ യുഗത്തിലെ ഒഴിവാക്കാനാകാത്ത കണ്ണികളാണ് . ഈ തൊഴിലിടത്തിൽ നിരവധി മലയാളികൾ അസംഘടിതരായി ജോലി ചെയ്യുന്നു . ഇവരുടെ അവകാശ സംരക്ഷണത്തിന് കേരളത്തിൽ ആദ്യമായാണ് , ദേശീയ തലത്തിലുള്ള ട്രേഡ് യൂണിയൻ ഫെഡറേഷന്റെ കീഴിൽ നവമാധ്യമ യൂണിയൻ രൂപീകരിയ്ക്കുന്നത്. നവമാധ്യമ കാലത്തെ യൂണിയൻ രൂപീകരണത്തിനു നേതൃത്വം നൽകുന്നത് എ.ഐ.ടി.യു.സി യുടെ കേരള ഘടകമാണ്. ചെറിയ തുക അംഗത്വ ഫീസായി വാങ്ങി, രാഷ്ട്രീയത്തിന് അതീതമായി നവമാധ്യമ രംഗത്ത് പ്രവർത്തിയ്ക്കുന്ന എല്ലാപേരെയും ഒരു കുടക്കീഴിൽ അണിനിരത്താനാണ് എ.ഐ.ടി.യു.സി ലക്ഷ്യമിടുന്നത്. എ.ഐ.ടി.യു.സിയുടെ, നവമാധ്യമ തൊഴിൽ മേഖലയിലേയ്ക്കുള്ള ചുവടുവയ്പ്പു പൊതുസമൂഹത്തിനും പ്രതീക്ഷ നൽകുന്നു.

നൂതന സാങ്കേതിക വിദ്യകളുടെയും സമൂഹ മാധ്യമങ്ങളുടെയും നല്ലവശങ്ങൾ ഉപയോഗപ്പെടുത്താൻ ജനങ്ങളെ ബോധവൽക്കരിയ്ക്കുന്നതിന് എ.ഐ.ടി.യു.സിയുടെ നവമാധ്യമ ഇടപെടലുകൾ കരുത്ത് പകരും . കേരളത്തിന്റെ ട്രേഡ് യൂണിയൻ ചരിത്രത്തിലിടം പിടിയ്ക്കാൻ കഴിയുന്ന കേരള നവ മാധ്യമ യൂണിയൻ ( കേരള ന്യൂമീഡിയ യൂണിയൻ ) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ മുഖ്യരക്ഷാധികാരി : കെ.പി.രാജേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് മീനാങ്കൽ കുമാർ, വൈസ് പ്രസിഡന്റ് : ഡി.രതികുമാർ , വർക്കിങ് പ്രസിഡന്റ് പി.മുരളീമോഹൻ പാ ലക്കാട് , എ.എസ് പ്രകാശ് ( ജനറൽ സെക്രട്ടറി ), സെക്രട്ടറിമാർ : അജയൻ പാല ക്കടവ്, അനിൽകുമാർ, വിബുദ്ധൻ, ട്രഷറർ : സുനിൽ ഗംഗ . മെമ്പർഷിപ്പ് ക്യാംപെയ്ൻ പൂർത്തിയായ ശേഷം പുതുവർഷത്തിൽ സംസ്ഥാന ജില്ലാ കമ്മിറ്റികൾ വിപുലീകരിയ്ക്കാൻ തിരുവന്തപുരത്ത് നടന്ന കേരള നവമാധ്യമ യൂണിയൻ സംസ്ഥാന കൺവെൻഷൻ തീരുമാനിച്ചു. 

Eng­lish Sum­ma­ry: AITUC’s New Labor Organ­i­sa­tion; Ker­ala Nav­mad­hya­ma Union bearers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.