24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 15, 2025
April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025

എഐവൈഎഫ് ദേശീയ സമ്മേളനം സമാപിച്ചു

Janayugom Webdesk
ഹൈദരാബാദ്
January 10, 2022 10:32 pm

നാലു ദിവസമായി നടന്നുവന്ന എഐവൈഎഫ് ദേശീയ സമ്മേളനം സമാപിച്ചു. സമ്മേളനം സംഘടനയുടെ പ്രസിഡന്റായി സുഖ്ജിന്ദർ മഹേശ്വരി (പഞ്ചാബ്) യെയും ജനറല്‍ സെക്രട്ടറിയായി ആർ തിരുമലൈ (തമിഴ്‌നാട്) യെയും തിരഞ്ഞെടുത്തു. സയ്യിദ് വലിയുള്ള ഖാദിരി (തെലങ്കാന), അബകാഷ് സാഹു (ഒഡീഷ), അമൃത പതക് (ഡൽഹി), സമോർജിത് സിങ് (മണിപ്പൂർ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ടി ടി ജിസ്‌മോൻ (കേരളം), എൻ ലെനിൻ ബാബു (ആന്ധ്രപ്രദേശ്), എം അനിൽകുമാർ (തെലങ്കാന), റോഷൻ കുമാർ സിങ് ( ബിഹാർ) എന്നിവരെ സെക്രട്ടറിമാരായും ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. 

കേരളത്തില്‍ നിന്ന് എൻ അരുൺ, അഡ്വ. ശുഭേഷ് സുധാകരൻ, അഡ്വ. കെ കെ സമദ് എന്നിവര്‍ 35 അംഗ പ്രവര്‍ത്തക സമിതിയിലും അഡ്വ. ആർ ജയൻ, എ ശോഭ, എസ് വിനോദ്കുമാർ, പ്രസാദ് പറേരി എന്നിവര്‍ 105 പേരടങ്ങിയ ദേശീയ കൗണ്‍സിലിലും അംഗങ്ങളാണ്. സമാപന സമ്മേളനം സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 90 യുവതികള്‍ ഉള്‍പ്പെടെ 590 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 

ENGLISH SUMMARY:AIYF Nation­al Con­fer­ence concludes
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.