25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024

എഐവൈഎഫ് ദേശീയ പ്രതിനിധി സമ്മേളനം തുടരുന്നു

ആര്‍ സജിലാല്‍
ഹൈദരാബാദ്
January 8, 2022 10:17 pm

വെള്ളിയാഴ്ച ആരംഭിച്ച എഐവൈഎഫ് പതിനാറാമത് ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ഇന്നലെ രാവിലെ മുൻ ജനറല്‍ സെക്രട്ടറി പി സന്തോഷ് കുമാർ സമ്മേളന വേദിയായ വിശ്വേശരയ്യ ഹാളിലെ സോണി ബി തെങ്ങമം നഗറിൽ പതാക ഉയർത്തി. തുടര്‍ന്ന് രോഹിത് വെമുല നഗറില്‍ പ്രതിനിധി സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു.

ബിനോയ് വിശ്വം എംപി, ഡിവൈഎഫ്ഐ ജനറല്‍ സെക്രട്ടറി അബോയ് മുഖർജി, മഹിളാ ഫെഡറേഷൻ ജനൽ സെക്രട്ടറി ആനി രാജ, എഐഎസ്എഫ് ജനറൽ സെക്രട്ടറി വിക്കി മഹേശരി, എഐടിയുസി ജനറൽ സെക്രട്ടറി അമർ ജിത് കൗർ, കേരള റവന്യു മന്ത്രിയും എഐവൈഎഫ് അഖിലേന്ത്യാ സെക്രട്ടറിയുമായ കെ രാജൻ, കിസാന്‍ സഭാ നേതാവ് പസ്യ പത്മ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആർ തിരുമലൈ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇ ടി നരസിംഹ സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്റ് അഫ്താബ് ആലംഖാൻ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ആർ സജിലാൽ, സഞ്ജീവ് കുമാർ സിങ്, സുഖ്ജിന്ദർ മഹേശ്വരി, റോഷ്നി ഘോഷ്, എം അനിൽകുമാർ, വെങ്കിടേഷ് വെംബുലി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. കേരളത്തിൽ നിന്നും മഹേഷ് കക്കത്ത് സ്റ്റിയറിങ് കമ്മിറ്റിയിലും അഡ്വ. പി ഗവാസ് മിനിറ്റ്സ് കമ്മിറ്റിയിലും, ടി ടി ജിസ്‌മോൻ പ്രമേയ കമ്മിറ്റിയിലും എൻ അരുൺ ക്രഡൻഷ്യൽ കമ്മിറ്റിയിലും അംഗങ്ങളാണ്.

ഇന്ന് രാവിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി സായ്‌നാഥ്, മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് നടക്കുന്ന നേതൃ സംഗമത്തില്‍ എസ് സുധാകര്‍ റെഡ്ഡി, ഡി രാജ, ബിനോയ് വിശ്വം എംപി, പല്ലബ് സെന്‍ ഗുപ്ത, സോതിന്‍ കുമാര്‍, രാജാജി മാത്യു തോമസ്, സീതാറാം ശര്‍മ, പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവർത്തന റിപ്പോർട്ട്, രാഷ്ട്രീയ റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട് എന്നിവയിന്മേൽ ഇന്ന് ചർച്ച നടക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം നാളെ സമാപിക്കും.

eng­lish sum­ma­ry; AIYF Nation­al Del­e­gates Con­fer­ence continues

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.