24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 13, 2025
April 12, 2025
April 12, 2025
April 6, 2025
April 2, 2025
April 1, 2025
March 30, 2025
March 25, 2025

പി സി ജോര്‍ജ്ജിനെതിരെ എഐവൈഎഫ് പ്രതിഷേധം

Janayugom Webdesk
കോട്ടയം
May 3, 2022 7:27 pm

മതവിദ്വേഷ പ്രസംഗം നടത്തിയ സംഘ്പരിവാര്‍ ചട്ടുകം പി സി ജോര്‍ജിനെതിരെ എഐവൈഎഫ് കരിങ്കൊടി പ്രയോഗം. കോട്ടയത്തെ ധ്യാനകേന്ദ്രത്തില്‍ ബിജെപിയുമായി സഹകരിച്ച് കാസ എന്ന ക്രൈസ്തവ വാട്സ്ആപ് കൂട്ടായ്മ നല്‍കിയ സ്വീകരണ പരിപാടിക്കിടെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗ കേസില്‍ പ്രതിയായി എത്തിയപ്പോള്‍ പിന്‍ബലത്തിന് രൂപം നല്‍കിയ സംഘടനായാണ് കാസാ. കോട്ടയത്തിനടുത്ത് ഒരു ധ്യാന കേന്ദ്രം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. വാട്ട്സ് ആപ് കൂട്ടമായാണ് കാസായുടെ പ്രവര്‍ത്തനം. ബിജെപി സംസ്ഥാന ഭാരവാഹി നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ബിജിന്‍ ലാല്‍, ബിജെപിയുടെ നഗരസഭാ അംഗങ്ങള്‍ എന്നിവര്‍ സ്വീകരണ സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചു.

ദര്‍ശന ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സ്വീകരണത്തില്‍ ജോര്‍ജ്ജിന് സുരക്ഷാ വലയം തീര്‍ത്ത് നൂറുകണക്കിന് പൊലീസ് സജ്ജമായിരുന്നു. പിസി ജോർജ്ജ് എന്ന രാഷ്ട്രീയ അഭിസാരികയ്ക്ക് സ്വീകരണം കൊടുക്കുവാനുള്ള മതമൗലികവാദികളുടെ ശ്രമത്തെയാണ് ആണ് കരിങ്കൊടി കാണിച്ച് എതിർത്തതെന്ന് എഐവൈഎഫ് നേതൃത്വം പറഞ്ഞു. മതന്യൂനപക്ഷങ്ങളെ തമ്മിൽ തല്ലിച്ച് ഇല്ലാതാക്കുവാനുള്ള ആർഎസ്എസിന്റെ നിഗൂഢ പദ്ധതിയിൽ ഇവര്‍ വീണുവീണുപോകുന്നു.

ആർഎസ്എസിന്റെ വർഗീയ അജണ്ട കേരളത്തിലും നടപ്പാക്കി സ്വന്തം നില ഭദ്രമാക്കാനും ക്രൈസ്തവസഭകളുടെ പിന്തുണ തനിക്കും ബിജെപിക്കും ഉണ്ടെന്ന് എന്ന് വരുത്തി തീർക്കുവാനാണ് ജോര്‍ജ്ജ് ശ്രമിക്കുന്നത്. തിരിച്ചറിവുകൾ ഉണ്ടായി വരുമ്പോഴേക്കും ന്യൂനപക്ഷങ്ങൾ തുടച്ചു മാറ്റപ്പെടും.

ക്രൈസ്തവ സഭകളുടെ പേരിൽ എന്ന വ്യാജേന നടത്തു ഇത്തരം പരിപാടികൾക്കെതിരെ ഭയം വെടിഞ്ഞ് പരസ്യനിലപാട് സഭാ നേതൃത്വം എടുക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ രഞ്ജിത് കുമാർ, ഷാജോ കുടമാളൂർ , നന്ദു ജോസഫ് , നജീബ്, ദീപു, രാഗേഷ് , സുനീഷ് , സന്തോഷ് കൃഷ്ണൻ , ബിന്ദു ജോസ് എന്നിവർ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നൽകി.

Eng­lish summary;AIYF protest against PC George

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.