26 December 2024, Thursday
KSFE Galaxy Chits Banner 2

എഐവൈഎഫ് നവോത്ഥാന സംഗമം

Janayugom Webdesk
തെന്മല
April 29, 2022 9:50 pm

തെന്മല ഗ്രാമപഞ്ചായത്ത് അണ്ടൂർപച്ച വാർഡ് അംഗമായ പ്രമീള തെന്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാതി അധിക്ഷേപം നടത്തിയതിൽ പ്രതിഷേധിച്ച് എഐവൈഎഫ് തെന്മല ഗ്രാമപഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ നവോത്ഥാന സംഗമം സംഘടിപ്പിച്ചു.
സംഗമം എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ടി എസ് നിധീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശരത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം സിബിൽ ബാബു സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം എൽ ഗോപിനാഥപിള്ള, ലോക്കൽകമ്മിറ്റി സെക്രട്ടറി മോഹനൻ എന്നിവർ സംസാരിച്ചു.
ശ്യാം രാജ്, രാജ്‌ലാൽ, സുമേഷ് ഉറുകുന്ന്, രതീഷ്, അനന്ദു, ഐസക് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.