17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

അജയ് ചൗധരിയെ ശിവസേന നിയമസഭാ കക്ഷി നേതാവായി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ അംഗീകരിച്ചു

Janayugom Webdesk
June 24, 2022 4:28 pm

അജയ് ചൗധരിയെ സംസ്ഥാന നിയമസഭയിലെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി നിയമിക്കാനുള്ള ശിവസേനയുടെ നിർദ്ദേശം മഹാരാഷ്ട്ര നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അംഗീകരിച്ചു.ഇത് സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസിൽ നിന്ന് ശിവസേന ഓഫീസ് സെക്രട്ടറിക്ക് കത്തും അയച്ചു.വിമത എംഎൽഎയായ ഏക്‌നാഥ് ഷിൻഡെയെ മാറ്റി. ഇത്തരമൊരു സാഹചര്യത്തില്‍ , ഭരണകക്ഷിയായ മഹാ വികാസ് അഘാഡി സഖ്യത്തിന് വിശ്വാസവോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമായിരിക്കുന്നു.

ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയും 38 പാർട്ടി എംഎൽഎമാരും ഒമ്പത് സ്വതന്ത്ര എംഎൽഎമാരും ജൂൺ 22 മുതൽ ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിലാണ്.മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാരിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ ഗുവാഹത്തിയിലെ ഒരു ഹോട്ടലിൽ താമസിക്കുന്ന ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ പാർട്ടി നിയമസഭാംഗങ്ങൾ ഒത്തുകൂടിയിരിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്ന് ശിവസേനയെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) ശ്രമിക്കുന്നുവെന്നും സഖ്യകക്ഷികളുടെ ദുരുദ്ദേശ്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അറിയിക്കാൻ എംഎൽഎമാർ ശ്രമങ്ങൾ നടത്തിയെന്നും ശിവസേന എംഎൽഎ സഞ്ജയ് ഷിർസാത്ത് അഭിപ്രായപ്പെടുന്നു. 

ഇതിനിടയില്‍ വിമത എംഎൽഎമാരോട് മുംബൈയിലേക്ക് മടങ്ങാനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി തങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ശിവസേന നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നു.എല്ലാ എംഎൽഎമാരുടെയും ഇഷ്ടം മഹാ വികാസ് അഘാഡിയിൽ (എം‌വി‌എ) നിന്ന് പുറത്തുപോകാനാണെങ്കില്‍ അതു പരിഗണിക്കാൻ” ശിവസേന തയ്യാറാണെന്നും എന്നാൽ വിമത എംഎൽഎമാർ മുഖ്യമന്ത്രി ഉദ്ധവിനെ നേരിട്ട് സന്ദേശം അറിയിക്കണമെന്ന നിബന്ധനയോടെയാണ് മുതിര്‍ന്ന നേതാവ് റാവുത്ത് അവശ്യപ്പെടുന്നത്. ഉദ്ദവ് താക്കറെയോട് പ്രശ്‌നങ്ങൾ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

Eng­lish Summary:Ajay Chaud­hary has been approved by the Maha­rash­tra Deputy Speak­er as the leader of the Shiv Sena Assem­bly party

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.