23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 28, 2024
February 29, 2024
December 1, 2023
September 3, 2023
July 17, 2023
March 21, 2023
March 18, 2023
March 5, 2023
October 2, 2022
August 7, 2022

തെരുവിൽ കിടന്ന മാനസിക രോഗിക്ക് പുതുജീവൻ നൽകി ‘ആകാശപ്പറവകളുടെ കൂട്ടുകാർ’

Janayugom Webdesk
രാമപുരം
December 1, 2023 10:51 am

ആകാശപ്പറവകളുടെ കൂട്ടുകാരുടെ നേതൃത്വത്തിൽ തെരുവിൽ കിടന്ന മാനസിക രോഗിക്ക് പുതുജീവൻ. രാമപുരം ടൗണിൽ കടത്തിണ്ണയിൽ ക്ഷീണിതനായി കിടന്നിരുന്ന തമിഴ്‌നാട് സ്വദേശിയെയാണ് ആകാശപ്പറവകളുടെ കൂട്ടുകാരുടെ പ്രവർത്തകർ കുളിപ്പിച്ച്, അണിയുവാൻ പുതിയ വസ്ത്രങ്ങളും, കഴിക്കുവാൻ നല്ല ഭക്ഷണവും നൽകി, രാമപുരത്ത് പ്രവർത്തിക്കുന്ന കുഞ്ഞച്ചൻ മിഷണറി ഭവനിൽ എത്തിക്കുകയും ചെയ്തത്.

മുടി നീണ്ട് ജഢകെട്ടി പ്രാകൃത രൂപമായാണ് ആകാശ പറവകളുടെ പ്രവർത്തകർ തെരുവിൽ നിന്നും ഇയാളെ കണ്ടെടുക്കുന്നത്. തമിഴ്‌നാട് തിരിപ്പൂർ സ്വദേശിയാണെന്നും, പേര് രാമു എന്നുമാണ് പ്രവർത്തകരോട് ഇയാൾ പറഞ്ഞത്. ഭക്ഷണം കഴിച്ച് പുതുജീവൻ വച്ചപ്പോൾ കുടുംബാംഗങ്ങളുടെ പേരുകൾ പറയുകയും, ഭാര്യയുമായി വഴക്കിട്ട് നാട് വിട്ട് വന്നതാണെന്നും പറഞ്ഞു.
പൊതു സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് ചികിത്സയും, ഭക്ഷണവും, വസ്ത്രവും നൽകി സുശ്രൂഷിക്കുന്ന സംഘടനയാണ് ആകാശപ്പറവകളുടെ കൂട്ടുകാർ. രാമപുരം കുഞ്ഞച്ചൻ മിഷണറി ഭവനിൽ സുഖം പ്രാപിച്ച് വരുന്ന ഇയാളെ സ്വന്തം വീട്ടിൽ എത്തിക്കുവാനാണ് പ്രവർത്തകരുടെ തീരുമാനം. സിബി സെബാസ്റ്റിൻ, ജോണി മുതുകുളം, തങ്കച്ചൻ എന്നിവരാണ് രാമുവിന് പുതുജീവൻ നൽകി കുഞ്ഞച്ചൻ മിഷണറി ഭവനിൽ എത്തിച്ചത്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.