അനുഷ്ഠാന കലാരൂപമായ കഥകളിവേഷങ്ങൾ തികച്ചും വ്യത്യസ്തമായ രീതിയിൽ നിർമിച്ച് ഏഷ്യാബുക്ക് ഓഫ് റെക്കോഡിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും ഇടം നേടിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശിനി അക്ഷര അജികുമാർ.
കഥകളിയിലെ വിവിധ മുഖങ്ങളായ പച്ച, കത്തി, കരി, ചുവന്നതാടി, വെള്ളത്താടി, മിനുക്ക് എന്നിവയുടെ ചെറുരൂപങ്ങൾ നാല് സെന്റിമീറ്റര്‍ മുതൽ ഏഴരസെന്റിമീറ്റര്‍ വരെ ഉയരത്തിൽ നെയിൽ പോളിഷ് ബോട്ടിലുകളിൽ നാല് മണിക്കൂർ 31 മിനിറ്റ് 46 സെക്കന്റിൽ പൂർത്തീകരിച്ചാണ് അക്ഷര നേട്ടം സ്വന്തമാക്കിയത്. ക്രാഫ്റ്റ് വർക്കുകളിൽ താല്പര്യമുണ്ടായിരുന്ന അക്ഷരയുടെ വലിയ സ്വപ്നമാണ് ഈ ബഹുമതിയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അക്ഷര മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഉപരിപഠനത്തിനായി തയ്യാറെടുക്കുന്നു. ഇടക്കുന്നം പാറയിൽ അജികുമാറിന്റെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കോട്ടയം ജില്ലാ ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റും, എഐടിയുസി കോട്ടയം ജില്ലാ കൗൺസിൽ മെമ്പറുമായ ദീപാ ശേഖറിന്റെയും മകളാണ്. അക്ഷയ് സഹോദരൻ.
ENGLISH SUMMARY;Akshara in the brilliance of the record
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.