സർക്കാർ പരിഷ്കരിച്ച അക്ഷരമാലയ്ക്ക് ഐക്യദാർഢ്യവുമായി 51 അക്ഷരങ്ങൾ കൊണ്ട് ബൃഹദ് പൂക്കളമൊരുക്കി മലയാളം പള്ളിക്കൂടം. 30 മീറ്റർ ചുറ്റളവിൽ കുട്ടികൾ ഒരുക്കിയ പൂക്കളത്തിൽ നൂറോളം പുസ്തകങ്ങളും സ്ഥാനം പിടിച്ചു. ചെറുശ്ശേരി എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ തുടങ്ങി ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ളവരുടെ പുസ്തകങ്ങൾ കുട്ടികൾ പൂക്കളോടൊപ്പം നിരത്തി. മലയാളം പള്ളിക്കൂടത്തിന്റെ ലോഗോയുൾപ്പെടെയുള്ള വ്യത്യസ്ത ഡിസൈനിൽ ഒരുക്കിയ പൂക്കളത്തിന് കാർട്ടൂണിസ്റ്റ് സുജിത് നേതൃത്വം നൽകി.
എല്ലാ പൂക്കൾക്കും ഇടം കൊടുക്കുന്ന സ്ഥലമാണ് കേരളം. അതുപോലെ എല്ലാ മനുഷ്യർക്കും ഇടം കൊടുക്കുന്നതാകണം കേരളമെന്നും മലയാളം പള്ളിക്കൂടം അധ്യക്ഷൻ വി മധുസൂദനൻ നായർ പറഞ്ഞു. സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശങ്ങൾ കവിതകളിലൂടെ ഉദ്ധരിച്ചുകൊണ്ടാണ് വി മധുസൂദനൻ നായർ ഓണ സന്ദേശം നല്‍കിയത്. 51 അക്ഷരങ്ങളുടെയും മുന്നിലായി 51 ചെരാതുകളും തെളിയിച്ചിരുന്നു. വട്ടപറമ്പിൽ പീതാംബരൻ, എൻ കെ സുനിൽകുമാർ, സനൽ ഡാലു മുഖം എന്നിവർ കുട്ടികൾക്ക് ഓണപ്പാട്ടുകൾ പാടിക്കൊടുത്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം ഓണ സന്ദേശം നല്‍കി.
English Summary: akshara pookkalam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.