ഇത്തവണത്തെ ശിശുദിന സ്റ്റാമ്പില്‍ 12 വയസുകാരന്‍ അക്ഷയ് ബി പിള്ള വരച്ച കര്‍ഷകന്‍. പാടത്ത് തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രമാണ് അക്ഷയ്ക്ക് അംഗീകാരം നേടി കൊടുത്തത്.
‘ഇന്ത്യൻ കർഷകൻ ഒരു നേർക്കാഴ്ച’ എന്ന വിഷയത്തെ ആസ്പദമാക്കി ശിശുദിന സ്റ്റാമ്പ്-2021 രൂപകല്പന ചെയ്യുന്നതിനായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലാണ് അക്ഷയ് ചിത്രം വരച്ചത്. സംസ്ഥാന ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ആണ് വിജയിയെ തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 529 മത്സരാർത്ഥികളെ പിന്തള്ളിയാണ് കൊല്ലം ജില്ലയിലെ പ്രാക്കുളം എൻഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് ബി പിള്ള ഒന്നാമതെത്തിയത്. ഷാർജയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്തു വീട്ടിൽ ബിജു പി പിള്ളയുടേയും അഞ്ജുവിന്റേയും മൂത്ത മകനാണ് അക്ഷയ്.
മുമ്പ് ഡിഗ്രിതലത്തിൽ വരെയുള്ളവർ പങ്കെടുത്ത ചിത്രരചനാ മത്സരത്തിലും അക്ഷയ് സമ്മാനം നേടിയിട്ടുണ്ട്. ശിശുദിനസ്റ്റാമ്പിന്റെ പ്രകാശനം 14ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
English Summary: Akshay also drew a farmer on this Children’s Day stamp
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.