27 April 2025, Sunday
KSFE Galaxy Chits Banner 2

എകെഎസ്‌ടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

Janayugom Webdesk
കാഞ്ഞങ്ങാട്
February 13, 2025 8:28 am

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ‌്ടിയു ) 28-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും. ബാനർ, കൊടി, കൊടിമര ജാഥകൾ പൊതുവിദ്യാഭ്യാസ സംരക്ഷണ റാലി, പൊതുസമ്മേളനം, പുരസ്കാര സമർപ്പണം എന്നിവ ഇന്ന് നടക്കും.
കാഞ്ഞങ്ങാട് പുതിയകോട്ട ഇ കെ മാസ്റ്റർ നഗറിൽ (ഹെറിറ്റേജ് സ്ക്വയര്‍) സിപിഐ കാസർകോട് ജില്ലാ സെക്രട്ടറിയും സംഘാടക സമിതി വൈസ് ചെയർമാനുമായ സി പി ബാബു പതാക ഉയർത്തും. 

പൊതുസമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. ശില്പി കാനായി കുഞ്ഞിരാമന് പി ആർ നമ്പ്യാർ പുരസ്കാര സമര്‍പ്പണം പന്ന്യൻ രവീന്ദ്രൻ നിര്‍വഹിക്കും. എകെഎസ‌്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ അധ്യക്ഷത വഹിക്കും.
നാളെ രാവിലെ മാണിക്കോത്ത് എടത്താട്ടിൽ മാധവൻ മാസ്റ്റർ നഗറിൽ (ഗ്രാന്റ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാകും. വൈകിട്ട് മൂന്നിന് യാത്രയയപ്പ് സമ്മേളനം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപിയും 15ന് രാവിലെ 10ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.