24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 17, 2024
July 16, 2024
July 14, 2024
June 27, 2024
April 8, 2024
April 2, 2024
March 26, 2024
February 18, 2024
December 8, 2023
November 23, 2023

കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യുക: നവയുഗം

Janayugom Webdesk
ദമ്മാം
July 16, 2024 2:45 pm

ലോകമാസകലം പടർന്നു കിടക്കുന്ന മലയാളികളെ ഒരുമിപ്പിയ്ക്കുന്നതിനായി കേരള സർക്കാർ രൂപകൽപ്പന ചെയ്ത ഡിജിറ്റർ ഇടമാണ് ലോക കേരളം ഓൺലൈൻ പോർട്ടൽ. മലയാളി പ്രവാസികൾ ലോകത്തെവിടെയായിരുന്നാലും അവർ ആഗോള മലയാളി സമൂഹത്തിന്റെ ഭാഗമമെന്നു ഉറപ്പു നൽകുന്ന, പ്രവാസി മലയാളികൾക്ക് തമ്മിലും നാടുമായും ആശയവിനിമയ സംവേദനം സാധ്യമാക്കുന്ന ഈ പ്ലാറ്റ്‌ഫോം, ഇക്കഴിഞ്ഞ നാലാം ലോകകേരള സഭയിൽ വെച്ചാണ് മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്തത്.

കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നവയുഗം സാംസ്ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് സമ്മേളനം അഭ്യർത്ഥിച്ചു. റാക്ക യൂണിറ്റ് ദമ്മാം ഓഫിസ് ഹാളിൽ രവി അന്ത്രോടിന്റെ അദ്ധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മറ്റി ട്രഷറർ സാജൻ കണിയാപുരം ഉത്ഘാടനം ചെയ്തു. നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി കോശി ജോർജ് (രക്ഷാധികാരി), ജിതേഷ് (പ്രസിഡൻ്റ്), രവി അന്ത്രോട് (സെക്രട്ടറി), ഷിജു പാലക്കാട് (വൈസ് പ്രസിഡന്റ്), ഖാദർ ബെയ്ഗ് (ജോ.സെക്രട്ടറി), സിജു മാത്യു (ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബിനു കുഞ്ചു, ഡെന്നി, എബി, അയ്യപ്പൻ, ജയചന്ദ്രൻ, വർഗീസ്, മനോജ് തോമസ്, ഹരിദാസൻ, ബിജു വർക്കി എന്നിവരെയും തെരെഞ്ഞെടുത്തു. സമ്മേളനത്തിന് സ്വാഗതം കോശി ജോർജും, നന്ദി ഷിജു പാലക്കാടും പറഞ്ഞു. സൗദി പ്രവാസികൾക്കായി ഓഗസ്റ്റ് രണ്ടാം തീയതി വൈകിട്ട് നോർക്ക, പ്രവാസി ക്ഷേമനിധി വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സെമിനാർ നടത്തുവാൻ സമ്മേളനം തീരുമാനിച്ചു.

Eng­lish Sum­ma­ry: All Ker­alite non-res­i­dents reg­is­ter at Loka Ker­alam Por­tal: Navayugam

You may also like this video

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.