22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 6, 2024
November 2, 2024
October 30, 2024
September 25, 2024
August 22, 2024
July 24, 2024
June 11, 2024
June 3, 2024
April 3, 2024
March 8, 2024

എക്സൈസ് ജീവനക്കാര്‍ ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണം:തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
February 23, 2024 3:40 pm

എക്സൈസ് ജീവനക്കാര്‍ ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മറുപടിയുമായി മന്ത്രി എം ബി രാജേഷ്.കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി പറഞ്ഞു. മാസപ്പടിപോലുള്ള പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി, അന്വേഷണം കൃത്യമായി നടക്കും. മറ്റ് ജില്ലകളിലും പരാതി ഉയർന്നാൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നു എന്ന ബാറുടമകളുടെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. എക്സൈസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. എക്സൈസ് മന്ത്രി എം ബി രാജേഷാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണത്തെ ബാറുടമകളുടെ സംഘടന സ്വാഗതം ചെയ്തു. ബാറുടമകളുടെ സംഘടനയുടെ തൃശ്ശൂർ, ഇരിഞ്ഞാലക്കുട മേഖല യോഗത്തിലാണ് എക്സൈസ് ഉദ്യോസ്ഥർ മാസപ്പടി വാങ്ങുന്നുവെന്ന ചർച്ച ഉയർന്നത്.ഇനി മുതൽ ഉദ്യോസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. ഇതു സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചത്. എക്സൈസ് കമീഷ്ണർ അന്വേഷണം തുടങ്ങി കഴിഞ്ഞു.

Eng­lish Summary:
Alle­ga­tion that Excise employ­ees bought month­ly from bars: Min­is­ter MB Rajesh said strict action if proved

You may also like this video:

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.