നടി ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ചതായി സംവിധായകന്റെ ആക്ഷേപം. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചാണ് ഇന്ന് വൈകീട്ട് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ചു നടത്താനിരുന്നത്. എന്നാൽ ചടങ്ങിൽ ഷക്കീല പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞതോടെ മാൾ അധികൃതർ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് സംവിധായകന്റെ ആരോപണം. ഷക്കീലയെ മാറ്റി നിർത്തി സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തുകൊണ്ടുള്ള പരിപാടിക്ക് അനുമതി നൽകാമെന്ന് മാൾ അധികൃർ പറഞ്ഞെങ്കിലും തങ്ങൾ പരിപാടി ഉപേക്ഷിക്കുകയായിരുന്നുവെന്ന് സംവിധായകൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
ഇത്തരം അനുഭവങ്ങൾ തനിക്ക് ആദ്യമല്ലെന്ന് ഷക്കീലയും പ്രതികരിച്ചു. കാലങ്ങളായി താൻ അനുഭവിച്ചുവരുന്നതാണിത്. എന്തുകൊണ്ടാണ് തന്നെ അംഗീകരിക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ ഷക്കീലയോട് തങ്ങൾക്ക് യാതൊരു വിവേചനവും ഇല്ലെന്നാണ് മാൾ അധികൃതരുടെ പ്രതികരണം. സുരക്ഷാ പ്രശ്നങ്ങൾ കാരണമാണ് അനുമതി നിഷേധിച്ചത്. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാൽ പരിപാടിക്ക് അനുമതി നൽകാമെന്ന് അറിയിച്ചിരുന്നു. നേരത്തെ മാളിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടിമാർക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി മാത്രമെ പരിപാടി സംഘടിപ്പിക്കാൻ പാടുള്ളുവെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ടെന്നും മാൾ അധികൃതർ വ്യക്തമാക്കുന്നു.
English Summary: Allegation that permission was denied to Shakeela’s program
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.