22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 19, 2024
November 19, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 14, 2024
November 10, 2024
November 5, 2024

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പള്ളികൾ ആക്രമിക്കുന്നവർക്ക് പൊലീസ് ഒത്താശയെന്ന് ആരോപണം

Janayugom Webdesk
ബംഗളുരു
December 14, 2021 9:48 pm

കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്ന തീവ്ര വലതുപക്ഷ സംഘടനകള്‍ക്ക് പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ഈ വര്‍ഷം ആദ്യം മുതല്‍ നവംബര്‍ വരെ സംസ്ഥാനത്തെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ നടന്ന 39 ആക്രമണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്. അതേസമയം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു നേരെ നടന്ന നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 

പള്ളികളില്‍ പ്രാ‍ര്‍ത്ഥന നടക്കുന്നതിനിടെ ഹിന്ദുത്വ വാദികൾ നടത്തുന്ന ആക്രമണങ്ങൾ സംസ്ഥാനത്ത് വന്‍ തോതിൽ വര്‍ധിക്കുകയാണ്. ജനുവരിയില്‍ മാണ്ഡ്യയില്‍ ഒരു കൂട്ടം ക്രിസ്ത്യന്‍ വിഭാഗകാര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ അക്രമികള്‍ക്കു പകരം പൊലീസ് കസ്റ്റഡിയിലെടുത്തത് ക്രിസ്ത്യന്‍ വിഭാഗക്കാരെയാണെന്ന് ഹരീഷ് എന്ന വികാരി പറഞ്ഞു. സംഭവത്തില്‍ ആര്‍എസ്എസിനെതിരെ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അനുമതി നല്‍കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.‘തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ ഈ കേസ് നിങ്ങള്‍ക്കെതിരെ ചുമത്താന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും, അങ്ങനെ സംഭവിച്ചാല്‍ ക്രിസ്ത്യാനികള്‍ ഒരിക്കലും ജയിലില്‍ നിന്ന് പുറത്തുവരില്ല’ എന്നാണ് പൊലീസ് ഇന്‍സ്പെക്ടര്‍ അന്ന് പറഞ്ഞത്. സെപ്റ്റംബറില്‍ ഉഡുപ്പിയില്‍ നടന്ന സംഭവത്തിലും കേസ് രജിസ്റ്റര്‍ ചെയ്തുവെന്നതിനുള്ള രേഖ നല്‍കാന്‍ പൊലീസ് വിസമ്മതിച്ചതായി വികാരിയായ വിനയ് പറഞ്ഞു. 

പിന്നീട് പൊലീസ് സംഭവം നടന്ന പള്ളിയില്‍ എത്തുകയും എന്തിനാണ് ഗണേഷ് ചതുര്‍ത്ഥിക്ക് നിങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നതെന്ന് ചോദിക്കുകയുമുണ്ടായി. തുടര്‍ന്ന് ഒരാഴ്ച പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇക്കാലയളവില്‍ പ്രാര്‍ത്ഥനകള്‍‍ നടത്താന്‍ സാധിച്ചിരുന്നില്ല. അക്രമികള്‍ക്കെതിരെ കേസ് കൊടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ തനിക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.മതപരിവര്‍ത്തനം ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ ആക്രമണങ്ങള്‍ നടത്തുന്നത്. എന്നാല്‍ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യയുടെ കണക്കെടുത്താല്‍ 1971 സെന്‍സെസ് പ്രകാരം ക്രിസ്ത്യന്‍ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 2.60 ശതമാനമായിരുന്നു. 1981, 1991, 2001 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 2.44, 2.33, 2.18 ശതമാനം വീതം ആയിരുന്നു. നിലവിലിത് 2.30 ശതമാനം ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
eng­lish summary;Alleged police com­plic­i­ty in attack on Chris­t­ian church­es in Karnataka
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.