ജമ്മു കശ്മീരിലെ ബ്രാരിമാർഗിലുണ്ടായ മണ്ണിടിച്ചിലിൽ പാലം തകർന്ന് അമർനാഥ് തീർഥാടകരുടെ യാത്ര മുടങ്ങി. അന്തരീക്ഷ ഊഷ്മാവിൽ പെട്ടെന്നുണ്ടായ വർധനവ് മൂലം മഞ്ഞുരുകിയതാണ് പ്രദേശത്ത് മണ്ണിടിച്ചിലിനിടയാക്കിയത്.
മണ്ണിടിച്ചിലിൽ തീർത്ഥാടകർ ഉപയോഗിക്കുന്ന രണ്ട് പാലങ്ങൾ തകർന്നു. ഇന്ത്യൻ സൈന്യത്തിന്റെ ചിന്നാർ സേന രാത്രി മുഴുവൻ പ്രവർത്തിച്ച് തകർന്ന പാലം ഉപയോഗക്ഷമമാക്കി.
ജൂൺ 30 മുതലാണ് തീർത്ഥാടനം ആരംഭിച്ചത്. ജൂലൈ ഒന്നിനും രണ്ടിനുമാണ് ബ്രാരിമാർഗിലെ രണ്ട് പാലങ്ങൾ മണ്ണിടിച്ചിൽ മൂലം തകർന്നത്.
English summary;Amarnath pilgrims trapped after bridge collapses in landslide
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.