14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 7, 2024
October 29, 2024
September 30, 2024
September 29, 2024
August 26, 2024
August 26, 2024
August 23, 2024
August 16, 2024
June 1, 2024

ആംബര്‍ ഹേഡ്- ജോണി ഡെപ്പ് കേസ്; ഡെപ്പിന് 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

Janayugom Webdesk
ലൊസാഞ്ചലസ്
June 2, 2022 8:33 pm

മുൻഭാര്യയും നടിയുമായ ആംബർ ഹേഡിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് വിജയം. 1.5 കോടി ഡോളർ നഷ്ടപരിഹാരം നൽകാനാണ് വിർജീനിയ കോടതി ഉത്തരവിട്ടത്. ഡെപ്പിനെതിരെ ആംബർ ഹേഡ് നൽകിയ എതിർ മാനനഷ്ടക്കേസുകളിലൊന്ന് അവര്‍ക്ക് അനുകൂലമായി. ഈ കേസിൽ ഡെപ് ആംബറിന് 20 ലക്ഷം ഡോളര്‍ നല്‍കണം.

ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണെന്ന് ആംബർ ഹേഡ് വാഷിങ്ടൻ പോസ്റ്റിൽ എഴുതിയതിനെതിരെയാണ് ജോണി ഡെപ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. തനിക്കെതിരെ ഡെപ്പിന്റെ അഭിഭാഷകൻ നടത്തിയ പരാമർശത്തിൽ നൽകിയ പരാതിയിലാണ് ആംബറിന് അനുകൂലമായ വിധി.
സന്തോഷവാനാണ് എന്നാണ് വിധിവന്ന ശേഷം ജോണി ഡെപ്പ് പ്രതികരിച്ചത്. എന്നാൽ വിധിയിൽ ഏറെ വേദനിക്കുന്നുവെന്ന് ആംബർ പ്രതികരിച്ചു.

ആറ് ആഴ്ചയോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഡെപ്പിന് അനുകൂലമായ കോടതി വിധി. വിചാരണവേളയിൽ നാടകീയ രംഗങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനവും വധശ്രമവും ഉൾപ്പെടെ നിരവധി ഗുരുതര ആരോപണങ്ങൾ ആംബർ കോടതിയിൽ ഉന്നയിച്ചിരുന്നു.

ഡെപ്പ് പൊട്ടിയ കുപ്പി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും ആംബർ ഹെഡ് മൊഴി നൽകി. ജോണി ഡെപ്പിന്റെ ക്രൂരതകൾ വിവരിക്കുമ്പോൾ ആംബർ ഹെഡ് കോടതിമുറിയിൽ പൊട്ടിക്കരയുകവരെയുണ്ടായി.

2018ൽ വാഷിങ്ടൻ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ താൻ ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹെഡ് എഴുതിയതുമായി ബന്ധപ്പെട്ട് ജോണി ഡെപ്പാണ് 50 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആദ്യം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ഗാർഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായെന്നും കരിയറിൽ വലിയ നഷ്ടങ്ങൾ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് താരം കേസ് ഫയൽ ചെയ്തത്.

ഇതിനു പിന്നാലെ ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബർ ഹെഡും കേസ് ഫയൽ ചെയ്തു. ഡെപ്പ് തുടർച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കി 1.5 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബർ ഹെഡിന്റെ പരാതി.

Eng­lish summary;Amber Heard- John­ny Depp Case

You may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.