22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
September 20, 2024
August 30, 2024
August 10, 2024
August 8, 2024
August 5, 2024
July 31, 2024
July 20, 2024
June 14, 2024
June 10, 2024

കോവിഡ് അവസാനിക്കുന്ന നിമിഷം സിഎഎ നടപ്പാക്കുമെന്ന് അമിത് ഷാ

Janayugom Webdesk
കൊല്‍ക്കത്ത
May 5, 2022 8:51 pm

കോവിഡ് തരംഗങ്ങള്‍ അവസാനിക്കുന്ന നിമിഷം പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി പശ്ചിമബംഗാളിലെത്തിയ അമിത് ഷാ സിലിഗുരി നഗരത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം.

സിഎഎ നടപ്പാകില്ലെന്ന് പ്രചരിപ്പിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും മമതാ ബാനര്‍ജി ബംഗാളിനെ കലാപ ഭൂമിയാക്കിയെന്നും അമിത് ഷാ പറഞ്ഞു.

1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തെയാണ്‌ മോഡി സര്‍ക്കാര്‍ സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് ബില്‍ 2019ലൂടെ ഭേദഗതി വരുത്തുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിങ്ങള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് ഈ ഭേദഗതി.

നിലവിലെ നിയമങ്ങള്‍ അനുസരിച്ച് അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. മേല്‍പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്നുമെത്തി രേഖപ്പെടുത്താതെ ഇന്ത്യയില്‍ കഴിഞ്ഞ ഹിന്ദു, സിഖ്, പാര്‍സി, ബുദ്ധിസ്റ്റ്, ജൈന, ക്രിസ്ത്യന്‍ മതസ്ഥരായ അനധികൃത കുടിയേറ്റക്കാരേക്കുറിച്ചുള്ള നിര്‍വചനം ബില്ലിലൂടെ ഭേദഗതി ചെയ്യപ്പെടും.

Eng­lish summary;Amit Shah says CAA will be imple­ment­ed the moment covid ends

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.