തന്റെ അനുവാദം കൂടാതെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. അമിതാഭ് ബച്ചന്റെ അനുവാദമില്ലാതെ ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കാൻ പാടുള്ളതല്ലെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
ബിസിനസ് ആവശ്യങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും മറ്റുമായി പലരും അമിതാഭ് ബച്ചന്റെ ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്യുന്നതായി ശ്രന്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ടീ ഷര്‍ട്ടുകളിലടക്കം അമിതാഭ് ബച്ചന്റെ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്. amitabhbachchan.com എന്ന പേരില്‍ ആരോ ഡൊമെയിന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അമിതാഭ് ബച്ചന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ചില ആളുകള്‍ ബച്ചന്റേതെന്ന പേരില്‍ കൃത്രിമ ശബ്ദം പോലും പരസ്യങ്ങളില്‍ പുറത്തിറക്കുന്നുണ്ട്. അമിതാഭ് ബച്ചന്റെ പേര് ഉപയോഗിച്ച് Amitabh Bachchan Video Call എന്ന പേരില്‍ ഒരു ആപ്പും പുറത്തിറങ്ങിയിട്ടുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് ബച്ചന്റെ കൃത്രിമ ശബ്ദത്തിലൂടെയാണ് തട്ടിപ്പുകാര്‍ വിളിക്കുന്നതെന്നും , ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തുടരാൻ അനുവദിക്കരുതെന്നും അമിതാഭ് ബച്ചൻ ഹര്‍ജിയില്‍ വ്യക്തമാക്കി.
English Summary: Amitabh Bachchan’s name, voice, pic can’t be used without permission; delhi hc
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.