22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
November 6, 2024
October 30, 2024
October 28, 2024
October 28, 2024
October 25, 2024
October 14, 2024
September 26, 2024
September 13, 2024
September 10, 2024

അമൃത വേണി — സിജിഡിഎ പുരസ്കാരം ഡോ. എം തോമസ് മാത്യുവിനും ഡോ. മിലിമോനിക്കും

Janayugom Webdesk
കോഴിക്കോട്
December 16, 2022 8:07 pm

സഹ്യാദ്രി ബയോ ലാബ്സും, ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ അമൃത വേണി — സിജിഡിഎ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം ആതുര സേവന രംഗത്തെ മികവിന് ഡോ. എം. തോമസ് മാത്യുവിനും ചികിത്സാ രംഗത്തെ സംരംഭകത്വം പരിഗണിച്ച് ഡോ. മിലിമോനിക്ക് വനിത സംരംഭക പുരസ്ക്കാരവും നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

20, 001 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം. വൃക്കരോഗ ചികിത്സയിൽ കേരളത്തിൽ പുതിയ സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തിയത് ഡോ. എം തോമസ് മാത്യു ആണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച നെഫ്രോളജിസ്റ്റ് ഡോ. എം തോമസ് മാത്യു ഇപ്പോൾ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്നു.
ഡോ. മിലിമോനി മലബാർ ഹോസ്പിറ്റലിൽ മാനേജിങ് ഡയറക്ടർ ആണ്. ഐഎംഎ സ്റ്റേറ്റ് കൗൺസിൽ അംഗം, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ഹോണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. യൂറോ ഗൈനക്കോളജി സ്പെഷലിസ്റ്റ് ആണ്. അന്തരിച്ച ഡോ. പി എ ലളിതയുടെ മകളാണ്. 

നാളെ രാവിലെ 11.30 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള പുരസ്കാരദാനം നിർവ്വഹിക്കും. വാർത്ത സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഷെവലിയർ സി ഇ ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി സി സി മനോജ്, അമൃത് വേണി ഫാർമ ചാനൽ റീജിനൽ ഹെഡ് ചന്ദ്രകാന്ത് എ പി എന്നിവർ പസംബന്ധിച്ചു.

Eng­lish Sum­ma­ry: Amri­ta Veni — CGDA Award Dr. M. Thomas Math­ew and Dr. and Milimonic

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.