പാകിസ്താനില്‍ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം. സംഭവത്തില്‍ അഞ്ച് സൈനികർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ നൗഷ്കിയിലാണ് സംഭവം. ഏഴ് ബസുകളടങ്ങിയ വാഹനവ്യൂഹം തഫ്താനിലേക്ക് പോവുകയായിരുന്നു. നൗഷ്കിൽ വെച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു കാർ സൈനിക വ്യൂഹത്തിൽ വന്നിടിക്കുകയായിരുന്നു. ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് 400 ഓളം യാത്രക്കാരുമായി പോയ ഒരു ട്രെയിൻ ഹൈജാക്ക് ചെയ്ത നിരോധിത ബിഎൽഎയുടെ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണ് ഈ ആക്രമണം. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.