237 യാത്രക്കാരും 51 ജീവനക്കാരുമായി മെഡിറ്ററേനിയൻ അയോണിയൻ കടലിലൂടെ പോകുകയായിരുന്ന ഇറ്റാലിയൻ ക്രൂയിസ് കപ്പലിൽ തീപിടിത്തം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്രീക്ക് നഗരമായ ഇഗൗമെനിറ്റ്സയിൽ നിന്ന് ഇറ്റലിയിലേക്ക് പോവുകയായിരുന്ന യൂറോഫെറി ഒളിമ്പിയയിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെ രക്ഷിക്കുന്നതിനായി മൂന്ന് ടഗ് ബോട്ടുകളും മൂന്ന് പട്രോൾ ബോട്ടുകളും അയച്ചിട്ടുണ്ടെന്ന് ഗ്രീക്ക് പോർട്ട് പോലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചതായി ഗ്രീക്ക് കോസ്റ്റ് ഗാർഡ് അറിയിച്ചു.
English Summary: An Italian ship with more than 200 passengers on board catches fire
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.