23 January 2026, Friday

Related news

January 18, 2026
January 17, 2026
January 16, 2026
January 12, 2026
January 9, 2026
January 5, 2026
January 4, 2026
January 3, 2026
January 3, 2026
January 2, 2026

മലപ്പുറത്ത് മദ്യശാലയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയില്‍ കണ്ടത്തിയത് കണക്കിൽ പെടാത്ത 43, 430 രൂപ

Janayugom Webdesk
മലപ്പുറം
September 22, 2025 10:22 am

മലപ്പുറത്ത് കൺസ്യൂമർഫെഡിന്റെ മദ്യശാലയിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. മുണ്ടുപറമ്പിലെ മദ്യ വില്പനശാലയിലായിരുന്നു പരിശോധന. ഇവിടെ നിന്ന് കണക്കിൽപ്പെടാത്ത 43,430 രൂപ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മദ്യ കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ചില മദ്യക്കമ്പനികളുടെ പ്രോഡക്റ്റുകൾ കൂടുതലായി വിൽക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നു, ഏജന്റുമാരിൽ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികൾ വന്നിരുന്നു. കൂടുതൽ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നൽകും. ആ പണം ഉദ്യോഗസ്ഥർ തമ്മിൽ വീതിച്ചെടുക്കുന്നതായി പരിശോധനയില്‍
കണ്ടെത്തി. വിജിലൻസ് പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.