22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 6, 2024
December 3, 2024
November 30, 2024
November 30, 2024
November 29, 2024
November 18, 2024
November 18, 2024
November 18, 2024

ആനാവൂര്‍ നാരായണന്‍ നായര്‍ വ ധക്കേസ്; 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Janayugom Webdesk
തിരുവനന്തപുരം
November 14, 2022 5:07 pm

ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ബിഎംഎസ് ബിഎംഎസ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കേസില്‍ നേരത്തെ പതിനൊന്ന് പ്രതികളും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെക്ഷന്‍ കോടതി കണ്ടെത്തിയിരുന്നു. 

കീഴാറൂര്‍ സ്വദേശികളായ ശ്രീലളിതം വീട്ടില്‍ വെള്ളംകൊള്ളി രാജേഷ് (47), അരശുവിള മേലേ പുത്തന്‍വീട്ടില്‍ പ്രസാദ്കുമാര്‍ (35), കാര്‍ത്തിക സദനത്തില്‍ ഗിരീഷ്‌കുമാര്‍ (41), എലിവാലന്‍കോണം ഭാഗ്യവിലാസം ബംഗ്ലാവില്‍ പ്രേംകുമാര്‍ (36), പേവറത്തലക്കുഴി ഗീതാഭവനില്‍ അരുണ്‍കുമാര്‍ എന്ന അന്തപ്പന്‍ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടില്‍ ബൈജു (42), സഹോദരങ്ങളായ കാവല്ലൂര്‍ മണികണ്ഠവിലാസത്തില്‍ കുന്നു എന്ന അനില്‍ (32), അജയന്‍ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനില്‍ സജികുമാര്‍ (43), ശാസ്താംകോണം വിളയില്‍ വീട്ടില്‍ ബിനുകുമാര്‍ (43), പറയിക്കോണത്ത് വീട്ടില്‍ ഗിരീഷ് എന്ന അനിക്കുട്ടന്‍ (48) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്. 2013 നവംബര്‍ അഞ്ചിന് രാത്രിയില്‍ നാരായണന്‍ നായരുടെ വീട്ടില്‍ കയറി പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാരായണന്‍ നായരുടെ മകന്‍ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെയായിരുന്നു കൊലപാതകം. 

Eng­lish Summary:Anavur Narayanan Nair mur­der case; Life impris­on­ment for 11 RSS workers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.