രാജ്യത്ത് വീണ്ടും സര്‍ക്കാര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ സൈബര്‍ ആക്രമണം. യുജിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് ഹാക്ക് ചെയ്തു. അജ്ഞാതരെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം യുജിസി അറിഞ്ഞത്.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിന്റേയും കാലാവസ്ഥ വകുപ്പിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നു. നാല് മണിക്കൂറാണ് അക്കൗണ്ട് ഹാക്കര്‍മാരുടെ കൈയിലായത്. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. ഹാക്കര്‍മാര്‍ നൂറോളം ട്വീറ്റുകളാണ് യു.പി മുഖ്യമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തത്.
English summary; Another cyber attack on government Twitter accounts
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.