13 January 2026, Tuesday

Related news

November 25, 2025
November 12, 2025
November 9, 2025
October 26, 2025
September 24, 2025
August 30, 2025
August 3, 2025
July 3, 2025
May 25, 2025
May 8, 2025

വീണ്ടും ഭീകരാക്രമണം; കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
February 26, 2023 11:19 pm

ജമ്മു കശ്മീരില്‍ ഭീകരര്‍ കശ്മീരി പണ്ഡിറ്റിനെ വെടിവച്ച്‌ കൊന്നു. പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. അചാന്‍ സ്വദേശിയായ സഞ്ജയ് ശര്‍മ്മ എന്നയാളാണ് കൊല്ലപ്പെട്ടത്. രാവിലെ ചന്തയിലേക്ക് പോകുന്നതിനിടയിലാണ് സഞ്ജയ് ശര്‍മ്മയ്ക്ക് ഭീകരരുടെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ശര്‍മ്മയെ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു സഞ്ജയ് ശര്‍മ്മ. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരർക്കായുള്ള തിര​ച്ചിൽ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ മേഖലയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

രണ്ട് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞവര്‍ഷം കശ്മീരി പണ്ഡിറ്റുകളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളുണ്ടായിരുന്നു. സഞ്ജയ് ശർമ്മയുടെ മരണം അതീവദുഃഖകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. 

Eng­lish Summary;Another ter­ror­ist attack; Kash­miri Pan­dit shot dead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.