ആദ്യ നിയമനത്തില്‍ തന്നെ കൈക്കൂലി വാങ്ങിയ വനിതാ ജീവനക്കാരി പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം. സഹകരണ വിഭാഗം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ആയി നിയമിതയായ മിതാലി ശര്‍മ എന്ന ജീവനക്കാരിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടിയിലായത്. ഹസാരിബാഗ് അഴിമതി വിരുദ്ധ ബ്യൂറോയാണ് മിതാലിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ പിടിയിലാവുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉദ്യോഗസ്ഥ നേരിടുന്നത്.കൊഡേര്‍മ വ്യാപാര സമിതിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മിതാലി ഇവിടെ ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇത് മറച്ച് വയ്ക്കാനും സംഘത്തിനെതിരെ നടപടി ഒഴിവാക്കാനുമായി കൈക്കൂലിയായി 20000 രൂപ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സംഘത്തിലെ ഒരു അംഗം ഇത് അഴിമതി വിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ കൈക്കൂലി ആവശ്യപ്പെട്ടതായി വിശദമായിരുന്നു.
ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയെ കുരുക്കാനായുള്ള നടപടി ആരംഭിച്ചത്. ജൂലൈ 7 ന് കൈക്കൂലിയുടെ ആദ്യ ഘട്ടം നല്‍കാന്‍ സഹകരണ സംഘത്തിലെ ആളുകള്‍ എത്തിയിരുന്നു. കൈക്കൂലി വിരുദ്ധ സ്ക്വാഡിന്‍റെ അറിവോടെയായിരുന്നു ഇത്. കൈക്കൂലി വാങ്ങുന്നതിനിടെ ഇവിടെ എത്തിയ സ്ക്വാഡ് മിതാലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 8 മാസങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ പ്രവേശിച്ച മിതാലിയുടെ ആദ്യ പോസ്റ്റിംഗായിരുന്നു ഹസാരിബാഗിലേത്.
english summary; Anti-corruption squad entraps woman officer for bribery in first appointment
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.