2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

July 2, 2024
May 18, 2024
May 18, 2024
April 2, 2024
February 11, 2024
December 24, 2023
December 14, 2023
May 3, 2023
March 16, 2023
February 8, 2023

സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ദീപം തെളിയിക്കൽ നാളെ

Janayugom Webdesk
പാലക്കാട് 
December 24, 2023 6:56 pm

ക്രിസ്മസ് ദിനത്തിൽ സന്ധ്യക്ക് വീടുകളിൽ കുടുംബാംഗങ്ങൾ ഒത്തു ചേർന്ന് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന് എല്ലാ മലയാളികളും തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മറ്റി ആവശ്യപ്പെട്ടു. കരുണയുടെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്തുമസ് സന്ധ്യയിൽ കേരളം ഒറ്റകെട്ടായി സ്ത്രീധനത്തിനെതിരെ ആരംഭിക്കുന്ന ശക്തമായ ബോധവൽക്കരണമായി ഇത് മാറണമെന്ന് ആഗ്രഹിക്കുന്നതായി ജോയിന്റ് കൗൺസിൽ വനിത കമ്മറ്റി ഭാരവാഹികളായ വി വി ഹാപ്പിയും എൻഎൻ പ്രജിതയും അറിയിച്ചു. 

സ്ത്രീകളുടെ അന്തസ്സിനെയും തുല്യതയോടെ ജീവിക്കാനുള്ള അവകാശത്തെയും ഹനിക്കുന്ന വലിയ സാമൂഹ്യ വിപത്തായി സ്ത്രീധനം മാറി കഴിഞ്ഞിരിക്കുന്നു. സ്ത്രീധനത്തിനെതിരെ ശക്തമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതെല്ലാം അപ്രസക്തമാക്കുന്ന സാമൂഹ്യ ചുറ്റുപാടാണ് നമുക്കുള്ളത്. വേദന ജനകമായ നിരവധി സംഭവങ്ങളാണ് നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സമാന സാഹചര്യത്തിൽ പുറം ലോകം അറിയാതെ നിരവധി സ്ത്രീകൾ രണ്ടാം തര പൗരന്മാരായി കുടുംബങ്ങളിൽ നരക ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ്. 

ഈ സാമൂഹിക വിപത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്‍റ് കൌണ്‍സിലിന്‍റെ സംസ്ഥാന വനിതാകമ്മിറ്റി ബോധവൽക്കരണ യജ്ഞത്തിന് ആരംഭം കുറിക്കുകയാണെന്നും ഇരുവരും അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീധന വിരുദ്ധ കാമ്പയിന് നൂറുകണക്കിന് പ്രമുഖരായ കാലാസാഹിത്യ രാഷ്ടീയ പ്രവര്‍ത്തകര്‍ ഇതിനോടകം തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കഴിഞ്ഞു. നാളെ നടക്കുന്ന സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ കേരളത്തിലെ എല്ലാ വീടുകളിലും കുടുംബ സമേതം ദീപം തെളിയിച്ച് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്ന് ജോയിന്‍റ് കൌണ്‍സില്‍ സംസ്ഥാന വനിത കമ്മറ്റി ഭാരവാഹികള്‍ അഭ്യർത്ഥിച്ചു.

Eng­lish Summary;Anti-dowry pledge light­ing cer­e­mo­ny tomorrow
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.