22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
November 27, 2024
November 24, 2024
November 21, 2024
November 7, 2024
November 1, 2024
October 29, 2024
October 15, 2024
October 11, 2024

‘അനൂപേട്ടാ, പത്മ അഥവാ പൊട്ടിയാല്‍ ങ്ങക്ക് എത്ര റുപ്യ പോകും’; സുരഭി ലക്ഷ്മിയുടെ ചോദ്യത്തിന് മറുപടിയുമായി അനൂപ് മേനോന്‍, വീഡിയോ

Janayugom Webdesk
July 9, 2022 4:20 pm

“അനൂപേട്ടാ, പത്മ അഥവാ പൊട്ടിയാൽ ങ്ങക്ക് എത്ര റുപ്യ പോകും” പത്മ സിനിമയുടെ നായകനും സംവിധായകനും നിർമാതാവുമൊക്കെയായ അനൂപ് മേനോനോട് നായികയായ സുരഭി ലക്ഷ്മിയുടെ ചോദ്യമാണിത്. സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് ഇത്തരമൊരു വിഡിയോയുമായി അനൂപ് മേനോനും സുരഭി ലക്ഷ്മിയും എത്തിയത്.

സുരഭിയുടെ കുഴപ്പം പിടിച്ച ചോദ്യത്തിനുള്ള അനൂപ് മേനോന്റെ മറുപടിയും രസകരമായിരുന്നു. “കിടപ്പാടം ഒഴിച്ച് സിനിമയിൽ നിന്നുണ്ടാക്കിയതെല്ലാം പോകും”. നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന സിനിമയാണ് പത്മ. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭിലക്ഷ്മി, ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ, അമേയ, ശ്രുതി രജനികാന്ത് തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോൻ തന്നെയാണ്. ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും.

മഹാദേവൻ തമ്പി ഛായാഗ്രഹണവും സിയാൻ എഡിറ്റിംഗും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ: എൻ.എം ബാദുഷ, കലാസംവിധാനം: ദുൻദു രഞ്ജീവ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ ജി, ഡിസൈൻ: ആന്റണി സ്റ്റീഫൻ, പിആർഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയിൽ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം.

Eng­lish Sum­ma­ry: Anup Menon on his Pad­ma movie review

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.