3 May 2024, Friday

Related news

May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024
April 15, 2024

തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുൺ ഗോയലിന്റെ നിയമനം: എഡിആര്‍ സുപ്രീം കോടതിയിൽ

Janayugom Webdesk
ന്യൂഡൽഹി
April 16, 2023 9:00 pm

അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെതിരെ അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സുപ്രീം കോടതിയിൽ. ഗോയലിന്റെ നിയമനം ഏകപക്ഷീയവും, സ്ഥാപനപരമായ സമഗ്രതയുടെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ആരോപിച്ചാണ് സംഘടന കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിനായി “നിഷ്പക്ഷവും സ്വതന്ത്രവുമായ കമ്മിറ്റി” രൂപീകരിക്കണമെന്ന് എഡിആർ ആവശ്യപ്പെട്ടിട്ടുണ്ട്. 

കേന്ദ്രസർക്കാർ അവരുടെ താല്പര്യാർത്ഥം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. ഇലക്ഷൻ കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നത് പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയുടെ ശുപാർശ പ്രകാരമായിരിക്കണമെന്ന് മാർച്ച് രണ്ടിന് സുപ്രീം കോടതി വിധിച്ചിരുന്നു. 

Eng­lish Summary:Appointment of Arun Goy­al as Elec­tion Com­mis­sion­er: ADR in Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.