21 May 2024, Tuesday

Related news

May 19, 2024
May 16, 2024
May 13, 2024
May 11, 2024
May 11, 2024
May 10, 2024
May 10, 2024
May 10, 2024
May 8, 2024
May 7, 2024

കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ ഇന്നും വാദം

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2024 7:30 am

മദ്യനയക്കേസുമായി ബന്ധപ്പെട്ട ഇഡി അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നും വാദംകേള്‍ക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാതിരുന്നത് എന്താണെന്ന് കെജ്‌രിവാളിനോട് സുപ്രീം കോടതി വാദത്തിനിടെ ആരാഞ്ഞു. അതേസമയം കെജ്‌രിവാളിന്റെ അറസ്റ്റ് പോലും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ വിശാലമായ അധികാരപരിധിയിലേക്കാണ് വിഷയം നല്‍കിയിരിക്കുന്നതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ‌്‌വി കോടതിയെ അറിയിച്ചു.
അതിനിടെ കെജ്‌രിവാളിന്റെ ഭാര്യ സുനിതയ്ക്കും മന്ത്രി അതിഷിക്കും തിഹാര്‍ ജയിലധികൃതര്‍ സന്ദര്‍ശനാനുമതി നല്‍കി. കഴിഞ്ഞദിവസം സുനിത കെജ്‌രിവാളിന് അനുമതി നിഷേധിച്ചിരുന്നു. 

Eng­lish Sum­ma­ry: Argu­ment on Kejri­wal’s peti­tion con­tin­ues today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.