19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 17, 2024
May 17, 2024
May 16, 2024
May 16, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024

കെജ്രിവാളിന്റെ സുപ്രീംകോടതിയിലെ ജാമ്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും

പ്രത്യേക കോടതി ജാമ്യം നിഷേധിച്ചു
Janayugom Webdesk
ന്യൂഡല്‍ഹി
May 7, 2024 4:28 pm

ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യം തേടിയുള്ള ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാശങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് വ്യാഴാഴ്ചത്തേക്ക് മാറ്റിയത് ജുഡീഷ്യൽ കസ്‌റ്റഡി മെയ്‌ 20 വരെ നീട്ടി പ്രത്യേക കോടതി വിധി വന്നതിന് തൊട്ടാണ് സുപ്രീം കോടതി വിധി.തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ മാത്രം അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ഇതിനിടയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ ജാമ്യംനല്‍കുന്നതിൽ ഇഡിയും കേന്ദ്ര സര്‍ക്കാരും പതിവ് പോലെ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചു.ജാമ്യം നല്‍കുകയാണെങ്കില്‍ കെജ്രിവാളിന് ‌ ഫയലുകളില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് കോടതി വാദത്തിനിടെ സൂചന നൽകി. താന്‍ ഒപ്പിടാത്തതിന്റെ പേരിൽ ഫയലുകൾ ലെഫ്റ്റനന്റ് ജനറൽ അംഗീകാരം നല്‍കാത്ത സാഹചര്യം ഉണ്ടാകരുതെന്ന് ഈ ഘട്ടത്തില്‍ കെജ്രിവാൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്തതിനെ കോടതി ചോദ്യം ചെയ്തിരുന്നു.

അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്നും കോടതി ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു.തെരഞ്ഞെടുപ്പ് എന്നത് ഇല്ലായിരുന്നെങ്കില്‍ ഇടക്കാലജാമ്യം എന്നത് കോടതി പരിഗണിക്കുകയേ ഇല്ലായിരുന്നെന്ന് ജസ്റ്റിസ് ദീപാങ്കുര്‍ ദത്ത നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കെജ്രിവാളിന്പങ്കെടുക്കാമെന്നും കോടതി പറഞ്ഞു.

ജാമ്യത്തിന് അപേക്ഷിക്കുന്നതിന് പകരം, അറസ്റ്റിനും റിമാന്‍ഡിനും എതിരെയാണ് കെജ്രിവാള്‍ കോടതിയെ സമീപിക്കുന്നത്. ഈ സാഹചര്യത്തില്‍ പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 19 എങ്ങനെ വ്യാഖ്യാനിക്കുമെന്നും കോടതി ചോദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിന്റെ സമയം നിര്‍ണയാകമാണെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു കോടതി, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തിനായിരുന്നു അറസ്റ്റ് എന്ന ചോദ്യം ഉന്നയിച്ചത്.

ഇടക്കാല ജാമ്യം ലഭിച്ചാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കെകാര്യം ചെയ്യില്ലെന്ന് കെജ്രവാള്‍ള്‍ കോടതിയെ അറിയിച്ചു.അതേസമയം, മദ്യനയ അഴിമതിക്കേസില്‍ കെജ്രരിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി റൗസ്‌ അവന്യുവിലെ പ്രത്യേക കോടതി മെയ് 20വരെ നീട്ടി.

പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടേതാണ് ഉത്തരവ്. സുപ്രീംകോടതി ഇടക്കാല ജാമ്യം പരിഗണിക്കുന്നതിനിടെയാണ് ഡൽഹി കോടതിയുടെ ഉത്തരവ് വന്നത്.മാര്‍ച്ച് 21‑നാണ് ഡല്‍ഹിയിലെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി. അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. 

Eng­lish Summary:
Kejri­wal’s bail plea in the Supreme Court will be heard on Thursday

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.