13 December 2025, Saturday

Related news

June 15, 2025
January 19, 2025
January 13, 2025
December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 12, 2024
December 4, 2024
November 29, 2024

ലൊക്കേഷനില്‍ അടികൂടി അര്‍ജുനും നിക്കിയും

Janayugom Webdesk
August 13, 2024 3:13 pm

തെന്നിൻഡ്യൻ ചലച്ചിത്ര രംഗത്തെ ആക്ഷൻ ഹീറോ ആയ അർജുനും, ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തൻ്റെ സജീവ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള നടി നിഖിഗിൽ റാണിയുമാണ് ഈ വിഡിയോയിൽ കാണുന്നത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ഇരുവരും. കുട്ടിക്കാനത്തെ പ്രശസ്തമായ ആഷ്ലി ബംഗ്ളാവിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നതിനിടയി ലാണ് കൗതുകകരമായ ഒരു കാഴ്ച്ച കാണുന്നത്. ഒരു ആക്ഷൻ സീനാണ് കണ്ണൻ താമരക്കുളം പ്ലാൻ ചെയ്തിരിക്കുന്നത്. അർജുനും നിഖിയും ഈ ആക്ഷൻ രംഗത്തിൽ വില്ലനെ നേരിടുന്നതാണ് സിറ്റ്വേഷൻ. ആക്ഷൻ കോറിയോഗ്രാഫർ ശക്തി ശരവണൻആണ്. ശരവണൻ നിഖിക്ക് ഷോട്ടുകൾ പറഞ്ഞു കൊടുക്കുന്നു. പക്ഷെ അതുപോലെ ചെയ്യാൻ നിഖിഗിൽ റാണിക്ക് ചെയ്യാൻ സാധിക്കുന്നില്ല.ആക്ഷൻ അത്ര വശമില്ല നിഖിക്ക്. അർജുൻ ആകട്ടെ ആക്ഷൻ്റെ തലതൊട്ടപ്പനും. അൽപ്പം പ്രയാസപ്പെട്ടതോടെ നിഖി അർജനെ നോക്കി,.

വാങ്കോ … വെളിയേ വാങ്കോ .….അർജുൻ നിഖിയെ വെളിയിലേക്കു ക്ഷണിച്ചു. എന്നിട്ട് ചില ആക്ഷൻ ഷോട്ടുകൾ കാട്ടിക്കൊടുത്തു കൊണ്ട് പറഞ്ഞു. ഇന്ത മാതിരി പണ്ണ് : നിഖിയെക്കൊണ്ട് നാലഞ്ചു പ്രാവശ്യം ഷോട്ടുകൾ ചെയ്യിച്ചു. അപ്പോഴേക്കും അവർ അത് പരിശീലിച്ചു. താങ്ക് യു സാർ… ഇപ്പോ ഓക്കെ… നിഖിയുടെ മറുപടി. അതോടെ അവർ ക്യാമറക്കുമുന്നിലേക്കു കടന്നു. പിന്നെ മികച്ച പെർഫോമൻസാണ് നിഖി കാഴ്ച്ചവച്ചത്. സെറ്റിൽ അതിൻ്റെ സന്തോഷ പ്രതികരണമുണ്ടായത്
നീണ്ടകര ലോഷത്തോടെയായിരുന്നു. പുറത്ത് അർജുനോടൊപ്പം ഈ സംഘട്ടനരംഗം പരിശീലിക്കുന്നത് കൗതുകത്തോടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശ്രീജിത്ത് ചെട്ടിപ്പടി ക്യാമറയിൽ പകർത്തി.. ഇത്തരം കൗതുകകരമായ കാര്യങ്ങൾ പലപ്പോഴും സിനിമാ സെറ്റുകളിൽ ഉണ്ടാകാറുണ്ട്. 

ഒറ്റവാക്കിൽ സിനിമക്കുള്ളിലെ സിനിമ : എന്ന് ഇത്തരം. കാര്യങ്ങളെക്കുറിച്ചു പറയാം. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ. ഗിരീഷ് തെയ്യാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുകേഷ്, അജു വർഗീസ്, ബൈജു സന്തോഷ്,ഗിരീഷ് തെയ്യാർ„ ധർമ്മജൻ ബോൾഗാട്ടി ‘ഹരീഷ് പെരടി, അജയ് വാസുദേവ്, സോനാ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷമണിയുന്നു. തിരക്കഥ ദിനേശ് പള്ളത്ത്.

ഗാനങ്ങൾ — കൈതപ്രം, റഫീഖ് അഹമ്മദ്. സംഗീതം — രതീഷ് വേഗ ‚സാനന്ദ് ജോർജ്.
ഛായാഗ്രഹണം ‑രവിചന്ദ്രൻ. എഡിറ്റിംഗ്- വി.ടി. . ശ്രീജിത്ത്. കലാസംവിധാനം — സഹസ്ബാല.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. സുരേഷ്ഇളമ്പിൽ. മേക്കപ്പ പ്രദീപ് രംഗൻ. കോസ്റ്റ്യും — ഡിസൈൻ
അരുൺ മനോഹർ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് — അഭിലാഷ് അർജുൻ. നിർമ്മാണ നിർവ്വഹണം — അനിൽ അങ്കമാലി, രാജീവ് കൊടപ്പനക്കുന്ന്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ആഗസ്റ്റ് ഇരുപത്തി മൂന്നിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്

Eng­lish sum­ma­ry ; Arjun and Nik­ki hit the location

You may also liket his video

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.