12 December 2025, Friday

Related news

November 1, 2025
November 1, 2025
October 20, 2025
October 19, 2025
October 15, 2025
October 5, 2025
October 3, 2025
September 30, 2025
September 30, 2025
September 30, 2025

പുതിയ ഭാവത്തില്‍ പുതിയ രൂപത്തില്‍ അർജുൻ അശോകൻ; ‘ചത്ത പച്ച’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Janayugom Webdesk
തിരുവനന്തപുരം
August 26, 2025 10:21 am

അർജുൻ അശോകൻ വേറിട്ട രൂപത്തിലും, വേഷവിധാനത്തിലുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ചത്ത പച്ച’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അർജുൻ അശോകൻ്റെ ജന്മദിനയ ഓഗസ്റ്റ് ഇരുപത്തിനാലിനാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. പിറന്നാൾ സമ്മാനമായിട്ടാണ്  ഫസ്റ്റ് ലുക്ക് പോസ്റ്റർ  പ്രകാശനം ചെയ്തിരിക്കുന്നത്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ റസ്ലിങ് ചിത്രം കൂടിയാണ്.

റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ വലയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലറായിട്ടാണ് അവതരണം.’ യുവാക്കളുടെ ഏറ്റവും വലിയ ഹരമായ റസ്ലിംഗ് പ്രേക്ഷകർക്ക് പതിയൊരു ദൃശ്യാനുഭവം കൂടി പകരുന്നതായിരിക്കും. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ് എസ് രാമക്കഷ്ണൻ, റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവർ ചേര്‍ന്നാണ് നിർമ്മിക്കുന്നത്. മനോജ് കെ ജയൻ, സിദ്ദിഖ്, വിശാഖ് നായർ, മുത്തുമണി പുജ മോഹൻരാജ്,തെസ്നി ഖാൻ, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സനൂപ് തൈക്കൂടത്തിൻ്റേതാണ് തിരക്കഥ. ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ഗങ്കർ ഇഹ്സാൻ, ലോയ് ടീം ആണ്. പശ്ചാത്തല സംഗീതം — മുജീബ് മജീദ്, ഗാനങ്ങൾ — വിനായക് ശശികുമാർ, ഛായാഗ്രഹണം ‑ആനന്ദ് സി ചന്ദ്രൻ, എഡിറ്റിംഗ്-പ്രവീൺ പ്രഭാകർ ‘കലാസംവിധാനം — സുനിൽ ദാസ്, മേക്കപ്പ് — റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ — മെൽവി, ചീഫ് — അസ്സോസ്സിയേറ്റ് ഡയറക്ടേർസ് — ആരിഷ് അസ്‌ലം, ജിബിൻ ജോൺ,  പബ്ലിസിറ്റി ഡിസൈൻ — യെല്ലോ ടൂത്ത്, സ്റ്റിൽസ് — അർജുൻ കല്ലിംഗൽ, ലൈൻ പ്രൊഡ്യൂസർ — സുനിൽ സിംഗ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ — എസ് ജോർജ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ‑പ്രസാദ് നമ്പ്യാങ്കാവ് , പ്രൊഡക്ഷൻ മാനേജേഴ്സ്-ജോബി കിസ്റ്റി , റഫീഖ്,  പ്രൊഡക്ഷൻ കൺട്രോളർ — പ്രശാന്ത് നാരായണൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.