22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

ഗുജറാത്തില്‍ ബിജെപി 27വര്‍ഷമായി അധികാരത്തില്‍ തുടരാനുള്ള കാരണം കോണ്‍ഗ്രസ് മാത്രം അസദുദ്ദീന്‍ ഒവൈസി

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2022 3:45 pm

കഴിഞ്ഞ ഇരുപത്തിഏഴ് വര്‍ഷമായി ബിജെപി ഗുജറാത്തില്‍ അധികാരത്തിലിരിക്കാനുള്ള പ്രധാനകാരണംകോണ്‍ഗ്രസ് മാത്രമാണെന്നു ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എ ഐ എം ഐ എം) നേതാവ് അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് മാത്രമാണ് പ്രതിപക്ഷത്ത് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

ബിജെപിയെ പരാജയപ്പെടുത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനെ ആരാണ് തടഞ്ഞെതെന്നും അദ്ദേഹം ചോദിച്ചു.കഴിഞ്ഞ 27 വർഷമായി ഗുജറാത്തിൽ ബി ജെ പി അധികാരത്തിലാണ്, കോൺഗ്രസ് മാത്രമാണ് പ്രതിപക്ഷത്തുണ്ടായിരുന്നത്, ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ നിന്ന് കോൺഗ്രസിനെ ആരാണ് തടഞ്ഞത്. എന്തുകൊണ്ട്? മൂന്ന് പതിറ്റാണ്ടോളം ബിജെപിയെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചില്ല. ഈ ഈ ചോദ്യത്തിന് കോൺഗ്രസ് ആദ്യം ഉത്തരം നൽകണം. എന്നിട്ട് വേണം തന്റെ പാർട്ടിയെ വിമർശിക്കാനെന്നും കച്ച് ജില്ലയിൽ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് എ ഐ എം ഐ എം തലവന്‍ വ്യക്തമാക്കി.

ആംആദ്മിപാർട്ടിയും (എഎപി) എഐഎംഐഎമ്മും ബി ജെ പിയുടെ ബി ടീമുകളാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഞങ്ങൾ ആരുടെയും വോട്ട് ഷെയർ കുറയ്ക്കാനല്ല, ബിജെപിക്കെതിരെ പോരാടാനാണ് ഞങ്ങൾ ഇവിടെ വന്നത്,ഗുജറാത്ത് നിയമസഭയിലെ 182 സീറ്റിൽ 13 സീറ്റിൽ മാത്രമാണ് തന്റെ പാർട്ടി മത്സരിക്കുന്നതെന്നും ഒവൈസി ചൂണ്ടിക്കാട്ടി.കോൺഗ്രസിന് ബാക്കിയുള്ള 169 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കാൻ കഴിയട്ടെ. ബിജെപിയെ നേരിടാനുള്ള കഴിവില്ലായ്മയും വിമുഖതയും കൊണ്ടാണ് 27 വർഷമായി ബിജെപി അധികാരത്തിൽ തുടരുന്നത്. അവർ കാരണമാണ് ബിജെപി വിജയിക്കുന്നത്. ഗുജറാത്തിൽ ബിജെപിയുമായി കോൺഗ്രസ് വിട്ടുവീഴ്ച നടത്തിയെന്നും എ ഐ എം ഐ എം നേതാവ് പറഞ്ഞു.

2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി ലോക്‌സഭാ സീറ്റിൽ നിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തോൽവി പരാമർശിച്ച് കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ രഹസ്യ ഇടപാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എ ഐ എം ഐ എമ്മിന് ബി ജെ പിയുമായി ധാരണ’ ഉണ്ടെന്ന് ആരോപിക്കുകയാണെങ്കിൽ, കോൺഗ്രസിനെ കുറിച്ച് നമുക്കും അത് തന്നെ പറയാം. അമേഠിയിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തോൽവി ബിജെപിയും കോൺഗ്രസും തമ്മിലുള്ള ധാരണയുടെ ഉദാഹരണമാണോ കാരണം അദ്ദേഹം രണ്ടിൽ നിന്ന് മത്സരിച്ചു.

കേരളത്തിലെ സീറ്റില്‍വയനാട് വിജയിച്ചു, പക്ഷേ അമേഠിയിൽ പരാജയപ്പെട്ടു,അദ്ദേഹം പറഞ്ഞു.മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെയും പോലെ എ ഐ എം ഐ എമ്മും ഗുജറാത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുക മാത്രമാണ് ചെയ്യുന്നത്. ഗുജറാത്തിൽ ആദ്യമായാണ് പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിന് രംഗത്തിറങ്ങുന്നത്.

ഞങ്ങൾ ആദ്യം14 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി, എന്നാൽ ഞങ്ങളുടെ ഒരു സ്ഥാനാർത്ഥി കോൺഗ്രസിൽ ചേർന്നു. അതിനാൽ ഞങ്ങൾ ഇപ്പോൾ 13 സീറ്റുകളിൽ മത്സരിക്കുന്നു. ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് എനിക്ക് ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും ഒവൈസി അവകാശപ്പെട്ടു. എ ഐഎംഐഎം മത്സരിക്കുന്ന സീറ്റുകൾ പരമ്പരാഗതമായി കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മുസ്ലീം സമൂഹത്തിന് സ്വാധീനമുള്ള യൂണിഫോം സിവില്‍ കോവ് വിഷയം പ്രചാരണ വേളയിൽ ബോധപൂർവം ഉന്നയിച്ചത്.

വർഗീയ ആഖ്യാനം സൃഷ്ടിക്കാനാണ് അവർ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത്. മുസ്ലീങ്ങൾക്ക് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്, ഹിന്ദുക്കൾക്ക് അത് ഹിന്ദു കോഡായിരിക്കും. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബിഹാറിനും ഉത്തർപ്രദേശിനും പിന്നാലെ ഗുജറാത്തിലും ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം

Eng­lish Summary:
Asadud­din Owaisi is the only rea­son why BJP has remained in pow­er in Gujarat for 27 years

YOu may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.