ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്തായി അസാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ വര്‍ഷം രൂപപ്പെട്ട ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി. ചുഴലിക്കാറ്റ് ഇന്നലെ വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറി. ചൊവ്വാഴ്ച രാത്രിവരെ ഇതേ രീതിയില്‍ തുടരും.
വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 115 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അസാനി നാളെ വൈകുന്നേരത്തോടെ വടക്ക്പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ്-ഒഡിഷാ തീരങ്ങൾക്കു സമീപം എത്തുമെങ്കിലും കരയിലേക്ക് പ്രവേശിക്കില്ലെന്നാണ് പ്രവചനം. തീരങ്ങൾക്കു സമീപം എത്തിയതിനു ശേഷം ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ മാറ്റം വന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് പോകുമെന്നാണ് വിലയിരുത്തൽ.
ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ദുർബലമാകും. കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിയോടുകൂടിയ മഴ തുടരും. നാളെ ആന്ധ്രാപ്രദേശ്, ഒഡിഷ. പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
English summary;Asani intensified; Rains will continue in the state
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.