23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ആശ്വാസധനം അപേക്ഷകരെ കാത്തിരിക്കുന്നു; അര്‍ഹര്‍ ആയിരങ്ങള്‍, അപേക്ഷകള്‍ വെറും എണ്ണൂറ്

കെ രംഗനാഥ്
തിരുവനന്തപുരം
January 11, 2022 10:09 pm

കോവിഡ് പ്രതിസന്ധിക്കിടയിലും സ്വദേശിവല്‍ക്കരണവും രോഗവും മറ്റു കാരങ്ങളാലും തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയ ആയിരങ്ങള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസധന പദ്ധതി അപേക്ഷകരെ കാത്തിരിക്കുന്നു. ആനുകൂല്യങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളി എക്കാലവും സാധാരണയാകാറുള്ള കേരളത്തിലാണ് ആനുകൂല്യങ്ങള്‍ അപേക്ഷകരെ കാത്തിരിക്കുന്ന ഈ വിചിത്ര പ്രതിഭാസം.
ഏറ്റവുമധികം പ്രവാസികേന്ദ്രീകരണമുള്ള മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം ആയിരക്കണക്കിന് അര്‍ഹതയുള്ളവരുള്ളപ്പോള്‍ ലഭിച്ച അപേക്ഷകള്‍ വെറും 800. ഈ സാഹചര്യത്തില്‍ നോര്‍ക്കാ വെെസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഓരോ ജില്ലകളിലേയും പ്രവാസി സംഘടനാ നേതാക്കളെ വിളിച്ചുകൂട്ടി അപേക്ഷകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പ്രവാസിയായിരിക്കേ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര സഹായമായി ഒരു ലക്ഷം രൂപയാണ് ഈ സഹായധന പദ്ധതി പ്രകാരം ലഭിക്കുക. മാരകമായ രോഗങ്ങളുടെ ചികിത്സയ്ക്ക് അരലക്ഷം, മാരകമല്ലാത്ത അസുഖങ്ങള്‍ ഉള്ള കൃത്രിമകാല്‍, വീല്‍ചെയര്‍ എന്നിവയ്ക്ക് പതിനായിരം രൂപ എന്നിങ്ങനെയാണ് ലഭിക്കുക.

രണ്ടു വര്‍ഷം പ്രവാസിയായിരിക്കണം എന്നതാണ് ആശ്വാസധനത്തിനുള്ള ഒരു യോഗ്യത. കുടുംബ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. രണ്ട് വര്‍ഷം പ്രവാസ ജീവിതം നയിച്ചയാള്‍ പ്രവാസം അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിനുള്ളിലും പത്ത് വര്‍ഷത്തിനുമേല്‍ പ്രവാസികളായവര്‍ക്ക് പത്ത് വര്‍ഷം വരെ നാട്ടിലെത്തിയാലും അപേക്ഷ നല്കാനാവും. ഈ ആനുകൂല്യങ്ങള്‍ ഒറ്റത്തവണയായിരിക്കും. ജനുവരി 31 വരെ ലഭിക്കുന്ന അപേക്ഷകള്‍ക്ക് മാര്‍ച്ച് 31നകം സഹായം ലഭിക്കും. കോവിഡ് മഹാമാരിക്കാലത്തുപോലും ഇത്തരം സഹായങ്ങള്‍ ഏറ്റുവാങ്ങാന്‍ അപേക്ഷകരില്ലാതെ വരുന്നത് അത്ഭുകരമാണെന്ന് ഖത്തറിലെ പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടിയും അബുദാബിയില്‍ നിന്നുള്ള കേരള ലോകസഭാംഗങ്ങളായ ബാബു വടകരയും എ കെ ബീരാന്‍ കുട്ടിയും യുവകലാസാഹിതി നേതാവും അബുദാബി കേരളാസോഷ്യല്‍ സെന്റര്‍ വെെസ് പ്രസിഡന്റുമായ റോയ് ഐ വര്‍ഗീസും അഭിപ്രായപ്പെട്ടു.

ഇതുവരെ 15.63 കോടി രൂപയാണ് ആശ്വാസധനമായി വിതരണം ചെയ്തത്. കോവിഡിനെത്തുടര്‍ന്നും മറ്റ് കാരണങ്ങളാലും ജോലി നഷ്ടപ്പെട്ട 16 ലക്ഷത്തിലധികം മലയാളികള്‍ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ മഹാഭൂരിപക്ഷവും സാധാരണക്കാരായ തൊഴിലാളികളാണ്. അതിനാല്‍ കോടിക്കണക്കിന് രൂപയുടെ ആശ്വാസധനമാണ് അപേക്ഷകരെ കാത്തിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ENGLISH SUMMARY:Ashwasa dhanam awaits appli­cants; Thou­sands deserve, just eight hun­dred applications
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.