27 December 2024, Friday
KSFE Galaxy Chits Banner 2

അസം പ്രളയം; മരണം 137 ആയി ഉയർന്നു

Janayugom Webdesk
June 28, 2022 11:10 am

അസമിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 134 ആയി. കഴിഞ്ഞ ദിവസം രണ്ടുകുട്ടികളടക്കം എട്ടുപേർ മരിച്ചതോടെയാണ് മരണസംഖ്യ 134 ആയി ഉയർന്നത്. മരിച്ചവരിൽ എട്ടുപേർ കച്ചാർ ജില്ലക്കാരും മറ്റുള്ളവർ കാംരുപ് മെട്രോ, മൊറിഗോൺ, നാഗോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.

22.21 ലക്ഷം ആളുകൾ ഇപ്പോഴും ദുരന്തബാധിതരായി തുടരുകയാണ്. നിലവിൽ ബാർപേട്ട ജില്ലയിൽ മാത്രം 6,14,950 ദുരന്തബാധിതരാണുള്ളത്.

74,655.89 ഹെക്ടർ കൃഷിയിടങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 18 ജില്ലകളിലെ 538 ദുരിതാശ്വാസ കാമ്പുകളിലായി 1,91,194 ആളുകൾ അഭയം തേടിയിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

നദികളിൽ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും കൊപിലി, ബരാക്, കുഷിയാര എന്നീ നദികൾ ഇപ്പോഴും അപകടനിലക്ക് മുകളിലാണ് ഒഴുകുന്നത്. സിൽചാർ നഗരം തുടർച്ചയായ ഏഴാം ദിവസവും വെള്ളത്തിനടിയിലാണ്.

ദുരന്ത ബാധിത പ്രദേശങ്ങളിൽ ഭക്ഷണപാക്കറ്റുകൾ, കുടിവെള്ള കുപ്പികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യൻ വ്യോമസേന എയർ ഡ്രോപ് ചെയ്യുന്നുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിരക്ഷാസേന, അസം പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഡ്രോണുകൾ ഉപയോഗിച്ച് നാശനഷ്ടങ്ങൾ വിലയിരുത്താൻ സിൽചാർ നഗരത്തിൽ വെള്ളപ്പൊക്ക മാപ്പിങ് നടത്തുന്നുണ്ടെന്നും ഇത് ഭാവിയിൽ നഷ്ടം ലഘൂകരിക്കാൻ സഹായിക്കുമെന്നും കഞ്ചാർ ഡെപ്യൂട്ടി കമ്മീഷണർ കീർത്തി ജാലി പറഞ്ഞു.

Eng­lish summary;Assam floods; The death toll rose to 137

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.