26 April 2024, Friday

അസം വെള്ളപ്പൊക്കം; മരണം 25 ആയി

Janayugom Webdesk
ഗുവാഹത്തി
May 24, 2022 3:21 pm

അസമിലെ വെള്ളപ്പൊക്കത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി സംസ്ഥാനത്തുടനീളം മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

കച്ചാർ ജില്ലയിലെ സിൽച്ചാറിലാണ് ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തത്. അസമിലെ ദുരന്തനിവാരണ അതോറിറ്റിയാണ് കണക്കുകൾ പുറത്ത് വിട്ടത്.

ബാർപേട്ട, കച്ചാർ, ദരാങ്, ധുബ്രി, ദിബ്രുഗഡ്, ദിമ ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലക്കണ്ടി, ഹോജായ്, ജോർഹത്ത്, കാംരൂപ്, കാംരൂപ് മെട്രോപൊളിറ്റൻ, കർബി ആംഗ്ലോങ് വെസ്റ്റ്, കരിംഗഞ്ച് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം മൂലം ആറ് ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മൂന്ന് ലക്ഷത്തിലധികം ആളുകൾ ദുരിതത്തിലായ നാഗോണാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം ബാധിച്ചത്. സംസ്ഥാനത്തെ 22 ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്.

നിലവിൽ 1,709 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 82,503 ഹെക്ടർ കൃഷിയിടങ്ങൾ അസമിലുടനീളം നശിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Eng­lish summary;Assam floods; Death toll ris­es to 25

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.