18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 15, 2024
March 14, 2024
November 11, 2023
September 1, 2022
June 28, 2022
June 20, 2022
June 13, 2022
June 10, 2022
June 2, 2022
May 30, 2022

പശുക്കടത്തുക്കാരെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട്പേര്‍ അജ്ഞാത ഭീകരരുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

Janayugom Webdesk
April 20, 2022 8:54 am

അസമിലെ കൊക്രജാർ ജില്ലയിൽ ഭീകരരുടെ ആക്രമണത്തില്‍ പശുക്കടത്തുക്കാരെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട്പേര്‍ അജ്ഞാത ഭീകരരുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ചെവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഉത്തർപ്രദേശ് സ്വദേശികളായ അക്ബർ ബഞ്ചാര, സൽമാൻ ബഞ്ചാര എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇരുവരെയും ജോംദുവാർ മേഖലയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവയ്പ്പുണ്ടാകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭീകരര്‍ വെടിയുതിര്‍ത്തതോടെ പൊലീസ് സംഘം തിരിച്ചടിച്ചു. പരിക്കേറ്റ നാല് പൊലീസ് ഉദ്യോഗസ്ഥർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്.

ഒരു എകെ 47 , രണ്ട് മാഗസിനുകൾ, 35 വെടിയുണ്ടകൾ, 28 വെടിയുണ്ടകൾ ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകൾ എന്നിവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ച് യുപിയിലെ മീററ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഉത്തർപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള കന്നുകാലികളെ മേഘാലയ വഴി ബംഗ്ലാദേശിലേക്ക് കടത്തുന്നതായി ചോദ്യം ചെയ്യലിൽ അവർ വെളിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബംഗ്ലാദേശ് ആസ്ഥാനമായുള്ള മതമൗലിക തീവ്രവാദ സംഘടനകൾ പശുക്കടത്ത് സംഘത്തില്‍ ഉൾപ്പെട്ടിട്ടുണ്ടെന്നും ഈ കച്ചവടത്തിൽ നിന്നുള്ള പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇരുവരും വെളിപ്പെടുത്തിയതായാണ് പൊലീസ് ആരോപണം. അസമിലെയും മേഘാലയയിലെയും തീവ്രവാദ സംഘടനകളിലേക്കും ഇത്തരത്തില്‍ പണം എത്തുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അസം പൊലീസിന്റെ ആക്രമണകഥയില്‍ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി സംശയം പ്രകടിപ്പിച്ചു. ഇത് നിയമവാഴ്ചയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;Assam: Two Alleged Cat­tle Smug­glers in Police Cus­tody Killed in ‘Ambush by Militants’

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.