22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

നിരോധിത വിഘടനവാദ സംഘടനയില്‍ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച യുവാവ് അറസ്റ്റില്‍

Janayugom Webdesk
ദിസ്പുര്‍
March 29, 2022 4:03 pm

നിരോധിത വിഘടനവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോമിൽ (ഇൻഡിപെൻഡന്റ്)(യുഎല്‍എഫ്എ(ഐ)യില്‍ ചേരാൻ ആഗ്രഹിക്കുന്നുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കച്ചാർ പൊലീസാണ് ബപ്പ കുമാറെന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.

നിരവധി യുവാക്കൾ വിഘടനവാദ സംഘടനയിൽ ചേരുന്നുണ്ടെന്ന റിപ്പോര്‍ട്ടും ബപ്പ കുമാർ പങ്കുവച്ചിരുന്നു. അംഗത്വമെടുക്കാൻ താനും തയ്യാറാണെന്നും നിയമവിരുദ്ധമായ സംഘടനയുടെ വിലാസം തേടിയിട്ടുണ്ടെന്നും കുമാർ പോസ്റ്റില്‍ വ്യക്തമാക്കി.

12 ക്ലാസ് മാത്രം പാസായ വ്യക്തിയാണ് ബപ്പ കുമാർ. ചോദ്യം ചെയ്യലിൽ, സംഘടനയിൽ ചേരാനുള്ള താൽപര്യം അയാൾ സമ്മതിച്ചതായും എസ്‌പി രമണ്‍ദീപ് കൗര്‍ പറഞ്ഞു. യുഎപിഎ വകുപ്പിന് കീഴിലാണ് കേസ് വരുന്നതെന്നും കൗര്‍ വ്യക്തമാക്കി. കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും റിമാൻഡ് നീട്ടാൻ പൊലീസ് ശ്രമിക്കുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

eng­lish summary;Assam youth arrest­ed for Face­book post say­ing he wants to join ULFA(I)
you may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.