22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 22, 2024
November 15, 2024
November 12, 2024
November 8, 2024
October 6, 2024
September 23, 2024
September 20, 2024
September 9, 2024
September 9, 2024

ഗുജറാത്തിലും,ഹിമാചല്‍ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് ;ആംആദ്മി ഏപ്രില്‍ ആദ്യവാരം പ്രചരണത്തിന് തുടക്കം കുറിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2022 5:25 pm

പഞ്ചാബിലുണ്ടായ വിജയത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്തുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചരണത്തിന് തുടക്കം കുറിക്കുന്നു.

ഏപ്രില്‍ ആദ്യവാരം തന്നെ പ്രചരണത്തിന് തുടക്കം കുറിക്കുന്നു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയും, കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതെ നേരിടാന്‍ കോണ്‍ഗ്രസിനു കഴിയാത്ത സാഹചര്യത്തില്‍ ആംആദ്മി ഏറെ പ്രതീക്ഷയിലാണ്. ഗുജറാത്തില്‍ ബിജെപി സ്ഥിരമായി വിജയിക്കുന്നതിനു കാരണം ഇതു തന്നെയാണ് ബിജെപിക്ക് ബദലായി മറ്റൊരു രാഷട്രീയം സംവിധാനം ഇല്ലാത്തതാണ്.

കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു.ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഏപ്രിൽ രണ്ടിന് ഗുജറാത്തിലെ അഹമ്മദാബാദിൽ റോഡ്‌ഷോ നടത്തും.

3 ന് ഗുജറാത്ത് ഘടകത്തിലെ പാർട്ടി നേതാക്കളുമായും കെജ്‌രിവാൾ കൂടിക്കാഴ്ച നടത്തും. കൂടാതെ,ഏപ്രിൽ 6 ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കെജ്‌രിവാളും മാനും തിരംഗയാത്രനടത്തും.ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷംഅവസാനം നടക്കും.

Eng­lish Sumam­ry: Assem­bly elec­tions in Gujarat and Himachal Pradesh: Aam Aad­mi Par­ty will launch its cam­paign in the first week of April

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.