22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 25, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024

ന്യൂയോര്‍ക്കിലെ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്, 13 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ന്യൂയോര്‍ക്ക്
April 12, 2022 9:09 pm

ന്യൂയോര്‍ക്കിലെ ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്. മൂഖം മൂടി ധരിച്ചെത്തിയ അജ്ഞാതന്‍ ട്രെയിനിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് വെടിവെയ്പ്പില്‍ പരിക്ക് ഏറ്റു. സ്‌ഫോടനം നടന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. 13ന്നോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ബ്രൂക്ക്‌ലിനില്‍ അമേരിക്കന്‍ സമയം രാവിലെ 8.30നായിരുന്നു സംഭവം. പരിക്കേറ്റവരെ മറ്റു യാത്രക്കാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നിലിവില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്തേയ്ക്ക് ആരും പോകരുതെന്ന് ന്യൂയോര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Eng­lish Summary:At least 13 peo­ple have been injured in a shoot­ing at a New York train station
You may also like thi video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.