23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 1, 2024
October 9, 2024
August 15, 2024
May 31, 2024
May 23, 2024
March 14, 2024
March 13, 2024
March 1, 2024
January 22, 2024

ഹവാനയിലെ ഹോട്ടലില്‍ സ്‌ഫോടനം; 18 മരണം

Janayugom Webdesk
ഹവാന
May 7, 2022 3:54 pm

ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു. സരട്ടോഗ ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ 50ഓളം പേർക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വാതക ചോർച്ചയാണെന്നാണ് സംശയം.

ഹോട്ടലില്‍ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിനോദസഞ്ചാരികൾ അവിടെ താമസിച്ചിരുന്നില്ലെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം സ്‌ഫോടനസമയത്ത് തൊഴിലാളികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിൽ സമീപത്തെ സ്‌കൂളിലെ ഒരു കുട്ടി മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്‌കൂളിലുണ്ടായിരുന്ന മറ്റ് 15 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.

സ്‌ഫോടനത്തിൽ ഹോട്ടലിന്റെ മുൻഭാഗത്തിന്റെ ഭാഗങ്ങൾ പൊട്ടിത്തെറിച്ച് പുറത്ത് പാർക്ക് ചെയ്‌തിരുന്ന കാറുകൾ തകര്‍ന്നതായും സമീപത്തുള്ള ബാപ്‌റ്റിസ്റ്റ് പള്ളിയുടെ താഴികക്കുടം തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലം ക്യൂബൻ പ്രസിഡന്റ് സന്ദര്‍ശിച്ചു.

Eng­lish summary;At least 18 dead in explo­sion at Havana hotel,

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.