12 December 2025, Friday

അതേ സങ്കടം

വിനോദ് വെള്ളായണി
September 8, 2024 2:53 pm

അതേ ഇടത്തിൽ ഇരുന്ന്
ഞാൻ
വേറെ വേറെ വിഷാദങ്ങളെ
നോക്കിക്കൊണ്ടിരിക്കുന്നു
ഒരേ വിഷാദം
എന്നൊന്നും
പറയുവാൻ
എനിക്ക്
കഴിയുന്നില്ല
ഒരുപാടു ദൂരം
സഞ്ചരിച്ചു വന്ന
ഒരായിരം പറവകൾ
സങ്കടച്ചില്ലകളിൽ
അമർന്നിരിക്കുന്നു
അതേ രോദനങ്ങളിൽ
ഞാൻ
സഞ്ചരിച്ചു വന്നപോലെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.