കിഴക്കമ്പലത്തെ കിറ്റക്സിലെ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആലുവ റൂറൽ എസ്പി കെ. കാർത്തിക്. സംഭവവുമായി ബന്ധപ്പെട്ട് 150ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. പ്രദേശത്ത് പോലീസിനെ വിന്യസിച്ചു. സുരക്ഷ ശക്തമാക്കി.ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
തൊഴിലാളികള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞാണ് പോലീസുകാര്‍ സ്ഥലത്തെത്തിയത്. അവിടെ 500ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസിനുനേരെയും അക്രമം വ്യാപിച്ചു. അക്രമികള്‍ രണ്ട് പൊലീസ് ജിപ്പ് കത്തിച്ചു. സിഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിറ്റക്സില്‍ സംഘര്‍ഷമുണ്ടായത്. അക്രമം നടക്കുന്നത് മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്ത നാട്ടുകാര്ക്കുകാരെയും കമ്പനി തൊഴിലാളികള്‍ ആക്രമിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറുണ്ടായി. കണ്ട്രോള് റൂം ജീപ്പ് അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തു. ജീപ്പിന്റെ ഡോര്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസുകാര്‍ രക്ഷപെട്ടത്. പിന്നീട് കൂടുതല്‍ പൊലീസെത്തി കിറ്റക്സ് ക്യാമ്പില്‍ കയറുകയും അക്രമികളെ പിടികൂടുകയുമായിരുന്നു.
മദ്യലഹരിയിലാണ് ആക്രമണമുണ്ടായതെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കുന്നത്തുനാട് സിഐ ഷാജന് തലയ്ക്കും കൈയ്ക്കുമാണ് പരിക്ക്. അക്രമിസംഘത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും റൂറല്‍ എസ്പി പറഞ്ഞു. കിറ്റക്സ് ക്യാമ്പില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
English Summary: Attack by guest workers; Investigator Aluva Rural SP has appointed a special team to look into the matter
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.